തലനാരിഴയ്ക്ക് വന്‍ വിമാന ദുരന്തം ഒഴിവായി

By Web DeskFirst Published Apr 7, 2017, 12:15 PM IST
Highlights

ന്യൂ‍ഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. ലാന്റിങ്ങിനും ടേക്ക് ഓഫിനും ഒരുങ്ങിയിരുന്ന വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നതാണ് കാരണം. എയര്‍ ഇന്ത്യാ വിമാനവും ഇന്റിഗോ വിമാനവും തമ്മിലുള്ള കൂട്ടിമുട്ടലാണ് ഭാഗ്യം കൊണ്ട് ഒഴിവായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

എയര്‍ ഇന്ത്യയുടെ എ വണ്‍156 ഡല്‍ഹി-ഗോവ വിമാനം റണ്‍വേ 28 ല്‍ നിന്ന് 120 യാത്രക്കാരുമായി പുറപ്പെടാന്‍ ഒരുങ്ങുന്നതിനിടയില്‍ ഇന്‍ഡിഗോ വിമാനം ലാന്‍ഡിങ്ങിന് തയ്യാറാകുകയായിരുന്നു. തുടര്‍ന്ന് ടേക്ക് ഓഫിലേക്ക് നീങ്ങിയ എയര്‍ ഇന്ത്യാ വിമാനത്തെ എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ തിരിച്ചുവിളിച്ച് ബേയിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചു. ഇരു റണ്‍വേകളും ഒരേ സ്ഥലത്താണ് കൂടി ചേരുന്നത്. സുരക്ഷാ കാരണങ്ങളാല്‍ റണ്‍വേകളില്‍ സമാന്തരമായിട്ടുള്ള ലാന്റിങ്ങ് അനുവദിക്കാറില്ല.

ലാന്റിങ്ങിന് തയ്യാറെടുന്ന വിമാനങ്ങള്‍ വീണ്ടും ടേക്ക് ഓഫ് ചെയ്യുവാന്‍ നിര്‍ദ്ദേശം നല്‍കുന്നത് ഒരേ ദിശയില്‍ വിമാനങ്ങള്‍ അപകടകരമായി കൂട്ടിമുട്ടാന്‍ സാധ്യതയുണ്ട്.  ഇരു വിമാനങ്ങളുടെയും പൈലറ്റുമാര്‍ അതിവേഗം നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിച്ചതോടെയാണ് വന്‍ ദുരന്തം ഒഴിവായത്. സംഭവത്തില്‍ എയര്‍ ഇന്ത്യ അന്വേണമാരംഭിച്ചു.

ഈ കഴിഞ്ഞ ഫെബ്രുവരിയില്‍ അഹമ്മദാബാദ് വിമാനത്താവളത്തിലും സമാന സംഭവം അരങ്ങേറിയിരുന്നു. അന്നും ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. ഇന്‍ഡിഗോ വിമാനവും സ്‌പൈസ്‌ജെറ്റുമായിരുന്നു അഹമ്മദാബാദില്‍ വന്‍ അപകടത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്.

 

click me!