
തെക്കേ ഇന്ത്യക്കാർ കറുത്തവരെന്ന പരാമർശവുമായി ബിജെപി നേതാവ് തരുൺ വിജയ്. അൽ ജസീറക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളിലുള്ളവർ കറുത്തവരാണെന്ന് തരുൺ വിജയ് പറയുന്നത്. പ്രസ്താവന വിവാദമായതിനെത്തുടർന്ന് ട്വിറ്ററിലൂടെ തരുൺ വിജയ് മാപ്പ് പറഞ്ഞു..
നോയിഡയിൽ ദിവസങ്ങൾക്ക് മുമ്പ് നൈജീരിയൻ വിദ്യാർത്ഥികൾക്ക് നേരെ വംശീയതിക്രമം നടന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് മുൻ ബിജെപി എംപി കൂടിയായ തരുൺ വിജയിയെ അൽ ജസീറ ക്ഷണിച്ചത്. ഇന്ത്യയിൽ വംശീയാതിക്രമം നടക്കുന്നില്ലെന്ന് വാദിച്ച തരുൺ വിജയ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ തമിഴനാട്, കേരളം ആന്ധ്ര, കർണ്ണാടക എന്നിവിടങ്ങളിലെല്ലാം കറുത്ത ആളുകളുണ്ടെന്നും തങ്ങൾ അവരുടെ ഇടയിലാണ് ജീവിക്കുന്നതെന്നും വംശീയ വിദ്വേഷം ഉണ്ടെങ്കിൽ അങ്ങനെ ജീവിക്കാനാകുമോ എന്നും ചോദിച്ചു. ഈ പരാമർശമാണ് വിവാദമായത്.
തരുൺ വിജയിയിയുടെ പരാമർശത്തെ എതിർത്ത് നിരവധിപേർ രംഗത്തെതിയിരുന്നു. പരാമർശം വിവാദമായതിനെത്തുടർന്ന് തരുണ്‍ വിജയ് ട്വിറ്ററിൽ മാപ്പ് പറഞ്ഞു. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കരുതെന്നും പല നിറത്തിലും സംസ്കാരത്തിലുമുള്ളവർ ഒരുമിച്ച് ജീവിക്കുന്ന നാടാണ് നമ്മുടേതെന്നാണ് ഉദ്ദേശിച്ചതെന്നും തരുൺ വിജയ് വിശദീകരിച്ചു. തന്റെ പരാമർശം ആരെയെങ്കിലും ദുഖിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും തരുൺ വിജയ് ട്വിറ്രറിൽ കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam