അതിരപ്പിള്ളിയില്‍ സര്‍ക്കാര്‍ 'പണി' തുടങ്ങി; നിര്‍മ്മാണം തുടങ്ങിയത് കേന്ദ്രത്തെ അറിയിച്ചു

Published : Aug 10, 2017, 08:53 AM ISTUpdated : Oct 04, 2018, 11:25 PM IST
അതിരപ്പിള്ളിയില്‍ സര്‍ക്കാര്‍ 'പണി' തുടങ്ങി; നിര്‍മ്മാണം തുടങ്ങിയത് കേന്ദ്രത്തെ അറിയിച്ചു

Synopsis

തൃശൂര്‍: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കെഎസ്ഇബി തുടങ്ങി. പാരിസ്ഥിതിക അനുമതി അവസാനിച്ച ജൂലൈ 18നു മുമ്പാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. പദ്ധതി പ്രദേശത്ത് കെഎസ്ഇബി ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുകയും ചെയ്തു. സ്ഥലത്ത് വൈദ്യുതി ലൈന്‍ വലിച്ചിട്ടുമുണ്ട്.

നിര്‍മാണം തുടങ്ങിയെന്ന് കെഎസ്ഇബി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചു. വനംവകുപ്പിന് നല്‍കാനുള്ള നഷ്ടപരിഹാരം കെഎസ്ഇബി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് വൈദ്യുതമന്ത്രി എം.എം. മണി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വതന്ത്രനല്ല! സിപിഎം വിട്ടിറങ്ങിയ പികെ ശശി യുഡിഎഫ് സ്ഥാനാർഥിയെന്ന് ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പോസ്റ്റർ, ഒറ്റപ്പാലത്ത് പോര് കനക്കും
വിശാഖപട്ടണത്ത് നിന്ന് ചെന്നൈയിലെത്തി, പുണെ വഴി ഹിമാചലിലേക്ക് പോകാനിരിക്കെ എല്ലാ പ്ലാനും പൊളിഞ്ഞു; കഞ്ചാവ് കേസ് പ്രതിയെ പൊക്കി കേരള പൊലീസ്