
റാഞ്ചി: എടിഎമ്മില്‍ നിന്ന് അഞ്ഞൂറ് രൂപ പിന്‍വലിച്ചവര്‍ക്കെല്ലാം രണ്ടായിരം രൂപ കിട്ടിയപ്പോള്‍ ബാങ്കിന് നഷ്ടം 25 ലക്ഷം രൂപ. അഞ്ഞൂറിന്‍റെ നോട്ടുകള്‍ നിറയ്ക്കേണ്ട ട്രേയില്‍ 2000 രൂപയുടെ നോട്ട് അബദ്ധത്തില്‍ നിറച്ചതാണ് ഇടപാടുകാരെ ഞെട്ടിച്ച സൗഭാഗ്യത്തിന് പിന്നില്‍.
ജംഷദ്പൂരിലെ ബരഡിക് ബസാര്‍ എച്ച്ഡിഎഫ്സി ബാങ്ക് എടിഎമ്മില്‍ നിന്ന് കഴിഞ്ഞ ദിവസം പണം പിന്‍വലിച്ചവര്‍ക്കാണ് ലോട്ടറി അടിച്ചത്. 1000 രൂപ പിന്‍വലിച്ചവര്‍ക്ക് 4000 രൂപക കിട്ടി 20000 പിന്‍വലിച്ചപ്പോള്‍ 80000, പിന്നെ പറയേണ്ടല്ലോ... 12 മണിക്കൂറിനകം എടിഎം കാലിയായി.
എടിഎമ്മില്‍ ലോട്ടറിയാണെന്നറിഞ്ഞ് ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അബദ്ധം മനസിലായത്. പണം നിറയ്ക്കാന്‍ കരറെടുത്ത സ്വകാര്യ ഏജന്‍സിയുടെ അബദ്ധം മൂലമാണ് ബാങ്കിന് നഷ്ടം സംഭവിച്ചത്. അധിക പണം കിട്ടുന്നുവെന്നറിഞ്ഞതോടെ കൂടുതല്‍ ആളുകള്‍ വിവരം അറിഞ്ഞെത്തി പണം പിന്‍വലിച്ചു.
പണം പിന്‍വലിച്ചവരുടെ വിവരം ശേഖരിച്ച് അധികമായി ലഭിച്ച പണം തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പലരും ഇതിന് ഒരുക്കമായിരുന്നില്ല. ഏജന്‍സി ജീവനക്കാരുടെ പഴവ് മൂലം നഷ്ടമുണ്ടായാല്‍ ആ തുക തിരിച്ചുപിടിക്കേണ്ടത് ഏജന്‍സിയില്‍ നിന്ന് തന്നെയാണ്. പണം തിരികെ അടയ്ക്കാന്‍ പലരും തയ്യാറാകുന്നില്ലെങ്കിലും ബാങ്ക് ശ്രമം തുടരുന്നുണ്ടെന്ന് എച്ച്ഡിഎഫ്സി ബാങ്ക വൈസ് പ്രസിഡന്‍റ് രാജീവ് ബാനര്‍ജി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam