എടിഎം കവര്‍ച്ച; ഗ്യാസ് കട്ടര്‍ സംഘടിപ്പിച്ചത് കോട്ടയത്ത് നിന്നെന്ന് സൂചന

Published : Oct 13, 2018, 06:27 AM IST
എടിഎം കവര്‍ച്ച; ഗ്യാസ് കട്ടര്‍ സംഘടിപ്പിച്ചത് കോട്ടയത്ത് നിന്നെന്ന് സൂചന

Synopsis

എ.ടി.എം കൊള്ളയടിക്കാൻ കവർച്ചാ സംഘം ഗ്യാസ് കട്ടർ സംഘടിപ്പിച്ചത് കോട്ടയത്ത് നിന്നെന്ന് സൂചന. വാഹനം ഉപേക്ഷിച്ചപ്പോള്‍ ഗ്യാസ് കട്ടറ്‍ വഴിയിലെവിടെയെങ്കിലും ഉപേക്ഷിച്ചിരിക്കാമെന്നാണ് അന്വേഷണസംഘത്തിൻറെ നിഗമനം.  


എറണാകുളം: എ.ടി.എം കൊള്ളയടിക്കാൻ കവർച്ചാ സംഘം ഗ്യാസ് കട്ടർ സംഘടിപ്പിച്ചത് കോട്ടയത്ത് നിന്നെന്ന് സൂചന. വാഹനം ഉപേക്ഷിച്ചപ്പോള്‍ ഗ്യാസ് കട്ടറ്‍ വഴിയിലെവിടെയെങ്കിലും ഉപേക്ഷിച്ചിരിക്കാമെന്നാണ് അന്വേഷണസംഘത്തിൻറെ നിഗമനം.

ഗ്യാസ് സിലിണ്ടറും കട്ടർ മെഷീനുമായി കവർച്ചാസംഘം ട്രെയിനിലോ ബസിലോ സഞ്ചരിക്കാൻ സാധ്യതയില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് പൊലീസ്. ചാലക്കുടിയിലോ പരിസരപ്രദേശത്തോ ഉപേക്ഷിച്ചിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. വാഹനം ഉപേക്ഷിച്ച് ചാലക്കുടി ഹൈസ്കൂള്‍ ഗ്രൗണ്ടിന് സമീപത്ത് ഇതിനായി തെരച്ചില് നടത്തുന്നുണ്ട്. 

കട്ടറിലെയും സിലിണ്ടറിലെയും അടയാളം വെച്ച് വാങ്ങിയ കട കണ്ടെത്താമെന്നാണ് പോലീസിന്‍റെ പ്രതീക്ഷ. ഇതിലൂടെ കടയുടെ സമീപത്തുളള സിസിടിവി ദൃശ്യങ്ങളും കണ്ടെടുക്കാമെന്ന് പൊലീസ് കരുതുന്നുു .എടിഎമ്മിനകത്ത് നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങളില്‍ പ്രതികള്‍ മുഖം മൂടിയ നിലയിലായതിനാല്‍ തിരിച്ചറിയാൻ പ്രയാസമാണ്. മറ്റെന്തെങ്കിലും ദൃശ്യങ്ങള്‍ കിട്ടുമോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 

ചാലക്കുടിയിൽ വണ്ടി ഉപേക്ഷിച്ച സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ ദൂരമാണ് റയിൽവേ സ്റ്റേഷനിലേക്കുളളത്. മോഷ്ടാക്കൾ ട്രെയിൻ വഴി കേരളം വിട്ടിരിക്കാമെന്ന നിഗമനത്തില്‍ തമിഴ്നാട്ടിലേക്കും കര്‍ണ്ണാടകത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇവരുടെ മൊബൈൽ നമ്പർ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. 

കവര്‍ച്ച നടന്ന സമയത്ത് ആക്ടീവായിരുന്ന ഫോണ്‍ കോളുകള്‍ ആരുടേതാണെന്നാണ് പരിശോധിക്കുന്നത്. മൊബൈല്‍ ടവറുകളുടെ  കീഴിലെ കോളുകളുടെ പട്ടിക തയാറാക്കി വരികയാണ്. സിസിടിവി കാമറയില്‍ പതിഞ്ഞ മോഷ്ടാവിന്റെ മുഖം സ്ഥിരം കുറ്റവാളികളുടേതാണോയെന്ന് അറിയാന്‍ പൊലീസിന്റെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഇതു പോസ്റ്റ് ചെയ്തിട്ടുണ്ട്. 
 

PREV
click me!

Recommended Stories

അതിർത്തി തർക്കം; അയൽവാസി കമ്പിവടി കൊണ്ട് തലയ്ക്കടിച്ച കർഷകൻ മരിച്ചു
ജി സുധാകരനെ സന്ദർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ; പറവൂരിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം