ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് പരിക്ക്

By Web TeamFirst Published Jan 3, 2019, 11:59 AM IST
Highlights

ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ബൈജു മാവേലിക്കരയ്ക്ക് പരിക്കേറ്റു. ന്യൂസ് 18 ഉള്‍പ്പെടെയുള്ള ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി

തിരുവനന്തപുരം: ഹര്‍ത്താലിനിടെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമം. സെക്രട്ടേറിയറ്റിന് സമീപം നടന്ന മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്.

ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ബൈജു മാവേലിക്കരയ്ക്ക് പരിക്കേറ്റു. ന്യൂസ് 18 ഉള്‍പ്പെടെയുള്ള ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രകടനക്കാര്‍ തിരിഞ്ഞത്.

തിരുവനന്തപുരം പുളിമൂട് ജംഗ്ഷനടുത്ത് വച്ച് മാർച്ച് നടത്തുന്ന ബിജെപി പ്രവർത്തകർക്ക് നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ച് പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്ഥലത്തുള്ള പന്തലുകളും ഫ്ലക്സുകളും തല്ലിത്തകർക്കുന്ന ദൃശ്യങ്ങളെടുക്കവെയാണ് പ്രവർത്തകർ മാധ്യമപ്രവർത്തകർക്ക് നേരെ തിരിഞ്ഞത്. ദൃശ്യങ്ങൾ പകർത്തവെ ഞങ്ങളുടെ ക്യാമറാമാൻ ബൈജുവിനെ പ്രവർത്തകർ വളഞ്ഞിട്ട് തല്ലി.

നഗരത്തില്‍ വിവിധയിടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്.  ആലപ്പുഴ, കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 31ഓളം പൊലീസുകാര്‍ക്കും അക്രമങ്ങള്‍ക്കിടെ പരിക്കേറ്റിട്ടുണ്ട്.

 

click me!