കൊല്ലത്ത് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

Published : Aug 12, 2018, 09:29 PM ISTUpdated : Sep 10, 2018, 01:41 AM IST
കൊല്ലത്ത് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

Synopsis

രണ്ട് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളജ്  ആശുപത്രിയിലേക്ക് മാറ്റി. വെട്ടേറ്റ് അനിൽകുമാറിന്റെ കൈപ്പത്തി അറ്റ നിലയിലാണ്

കൊല്ലം: അഞ്ചലിൽ വാർഡ് കൗൺസിലറടക്കം രണ്ട് പേർക്ക് വെട്ടേറ്റു. ​അഞ്ചൽ ഗ്രാമപഞ്ചായത്തം​ഗവും നാലാം വാർഡ് മെമ്പറുമായ പി.അനിൽ കുമാർ, സി പി എം പ്രവർത്തകനായ ജയകുമാർ എന്നിവർക്കാണ് വെട്ടേറ്റത്. രണ്ട് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളജ്  ആശുപത്രിയിലേക്ക് മാറ്റി.

അനിൽകുമാറിന്റെ കൈപ്പത്തി വെട്ടേറ്റ് അറ്റ നിലയിലാണ്. ആക്രണത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തിൽ അഞ്ചൽ സ്വദേശി വേണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചു, ചികിത്സയിലിരുന്നയാൾക്ക് ജീവൻ നഷ്ടമായി
ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ അക്രമത്തിന് പിന്നിൽ തീവ്ര ഹിന്ദുത്വ നിലപാടുകാരെന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവ; അമിത് ഷായെ ആശങ്ക അറിയിച്ച് സിബിസിഐ