തിരുവനന്തപുരത്ത് സിഎസ്ഐ പള്ളി വക കെട്ടിടത്തിന് നേരെ ആക്രമണം

Published : Dec 19, 2017, 09:27 PM ISTUpdated : Oct 05, 2018, 02:14 AM IST
തിരുവനന്തപുരത്ത് സിഎസ്ഐ പള്ളി വക കെട്ടിടത്തിന് നേരെ ആക്രമണം

Synopsis

തിരുവനന്തപുരം:  തിരുവനന്തപുരം അമ്പൂരയിലെ സിഎസ്ഐ പള്ളി വക കെട്ടിടത്തിനു നേരെ ആക്രമണം. കരോൾ സംഘത്തിനു നേരെ നടന്ന അതിക്രമത്തിൽ  പരാതിപ്പെട്ടതിനെ തുടർന്നാണ് പള്ളിവക കെട്ടിടം അടിച്ചു തകർത്തത്. സംഭവത്തിൽ നെയ്യാർ ഡാം പൊലീസ് അന്വേഷണമാരംഭിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച  കരോൾ കഴിഞ്ഞു മടങ്ങുകയായിരുന്ന സംഘത്തിനു നേരെ ആക്രമണമുണ്ടായിരുന്നു. കരോൾ  സംഘത്തിന്റെ കയ്യിൽ നിന്നും അക്രമികൾ 3000 രൂപ തട്ടിയെെടുത്തിരുന്നു.  ഇതിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് പള്ളിവക  കെട്ടിടത്തിനു നേരെ നടന്ന ആക്രമം.  കെട്ടിടത്തിന്റ വാതിലുകൾ തകർത്തു. അകത്തുണ്ടായിരുന്ന ഫർണിച്ചറുകളും നശിപ്പിച്ചു. മൈക്ക് സെറ്റുകൾക്കും കേടുപാടുവരുത്തി. ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ നെയ്യാർ ഡാം പൊലീസ് കേസെടുത്ത്  അന്വേഷണമാരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കെഎസ്ആർടിസിയിൽ എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റം വരുന്നു'; അർഹരെ തേടി പ്രമോഷൻ നൽകുമെന്ന് ​ഗതാ​ഗതമന്ത്രി
സംസ്ഥാന സർക്കാരിനും പ്രതിപക്ഷ നേതാവിനുമെതിരെ ശോഭ സുരേന്ദ്രൻ; 'ബാർ സമയം നീട്ടിയത് പണം പിരിക്കാൻ'