നബിദിന റാലിക്ക് നേരെ ആക്രമണം; ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

Published : Dec 03, 2017, 11:23 AM ISTUpdated : Oct 04, 2018, 10:33 PM IST
നബിദിന റാലിക്ക് നേരെ ആക്രമണം; ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

Synopsis

മലപ്പുറം: തിരൂര്‍ ഉണ്യാലില്‍ നബിദിന റാലിക്ക് നേരെ ആക്രമം നടത്തിയ സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ ഒളിവിലാണ്.  ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ ആറുപേര്‍ക്ക് വെട്ടേറ്റിരുന്നു. 19 കുട്ടികള്‍ക്കും പരിക്കേറ്റു.

ഉണ്യാലില്‍ നടന്ന സമസ്ത ഇ.കെ. വിഭാഗത്തിന്റെ അധീനതയിലുള്ള ഉണ്യാല്‍ തേവര്‍കടപ്പുറത്തെ മിസ്ബാഹുല്‍ ഹുദ മദ്രസ സംഘടിപ്പിച്ച നബിദിനറാലി ഉണ്യാല്‍ ബീച്ച് പള്ളിക്ക് സമീപമെത്തിയപ്പോള്‍ വാളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് മലപ്പുറത്തെ താനൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പരോഗമിക്കുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്എഫ്ഐക്കാർ മർദിച്ച പൊലീസുകാരനെതിരെയുള്ള കേസിലെ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കിയേക്കും; അന്വേഷണ റിപോർട്ട് ഉടൻ കൈമാറും
അദാനി ഗ്രൂപ്പ് ഉറപ്പ് നൽകിയ ഒരു കോടി, വൈകാൻ കാരണം ദേവസ്വം ബോർഡ്, ആവശ്യമായി വിവരങ്ങൾ നൽകിയില്ല