
കൊച്ചി: തിരുവനന്തപുരത്തെ പോലീസ് ഡ്രൈവർ ഗവാസ്കറേ മർദിച്ച കേസില്‍ എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് എഡിജിപിയുടെ മകളും തനിക്കെതിരെ എടുത്ത കേസിലെ എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഗവാസ്കറും സമർപ്പിച്ച ഹർജി ഇന്നു ഹൈക്കോടതി പരിഗണിക്കും.
തനിക്കെതിരായ പരാതി വ്യാജമാണെന്നാണ് ഗവാസ്കറിന്റെ വാദം. താൻ മര്‍ദ്ദച്ചിട്ടില്ലെന്നാണ് എഡിജിപിയുടെ മകൾ വാദിക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി ഇരു പരാതികളും ഒരു ബഞ്ചിൽ കേൾക്കുന്നതിന് അനുമതി തേടി ചീഫ് ജസ്റ്റിസിനെ സമീപിച്ചിരുന്നു. ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെയാണ് രണ്ടു പരാതികളും ഒരു ബഞ്ച് പരിഗണിക്കുന്നത്.
എഡിജിപിയുടെ മകളായതുകൊണ്ട് കേസുമായി സഹകരിക്കുകയല്ലേ വേണ്ടതെന്ന് കോടതി നേരത്തെ വാദത്തിനിടെ ചോദിച്ചിരുന്നു. കേസ് ഡയറിയും മെഡിക്കല്‍ റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam