
ദില്ലി: മധ്യപ്രദേശിലെ സത്നയിൽ വൈദികർക്ക് നേരെയുണ്ടായ ആക്രമണം ജനാധിപത്യ സംവിധാനത്തിന് എതിരായ ആക്രമണമെന്ന് കർദിനാൾ ബസേലിയസ് ക്ലിമ്മിസ്.ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇത്തരം ആക്രമണങ്ങള്‍ ആശങ്കാജനകമാണെന്നും കർദിനാൾ ബസേലിയസ് ക്ലിമ്മിസ് പറഞ്ഞു. മതങ്ങൾക്ക് അതീതമായി ജനങ്ങൾ ക്രിസ്തുമസ് ആഘോഷിക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായതെന്നും
ഇത്തരം സഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങളുടെ മനസ്സിൽ ഭയം നിറക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും ശക്തമായ നടപടിയെടുത്ത് സുരക്ഷ ഒരുക്കാനും ഭയം അകറ്റാനും കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഉറപ്പു നൽകിയതായി ബസേലിയസ് ക്ലിമ്മിസ് വിശദമാക്കി.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു കരോള്‍ സംഘത്തെ തടഞ്ഞ് വച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. മുപ്പതംഗ കരോള്‍ സംഘത്തെയായിരുന്നു തടഞ്ഞ് വച്ചത്. കരോള്‍ സംഘത്തെ ഇറക്കി വിട്ടതിന് ശേഷം ഇവര്‍ സഞ്ചരിച്ച വാഹനം കത്തിക്കുകയായിരുന്നു. സത്‌ന സെന്റ് എഫ്രോം സെമിനാരിയില്‍ നിന്ന് ഗ്രാമത്തില്‍ കരോളിനു പോയ വൈദികരും വൈദിക വിദ്യാര്‍ഥികളുമടങ്ങുന്ന സംഘത്തെയാണ് ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam