ഓടുന്ന വാഹനത്തില്‍ വിദ്യാര്‍ത്ഥിക്ക് സിനിമാ സ്റ്റൈലില്‍ മര്‍ദ്ദനം

Published : Jul 15, 2017, 10:46 PM ISTUpdated : Oct 04, 2018, 06:36 PM IST
ഓടുന്ന വാഹനത്തില്‍ വിദ്യാര്‍ത്ഥിക്ക് സിനിമാ സ്റ്റൈലില്‍ മര്‍ദ്ദനം

Synopsis

തിരുവനന്തപുരം: ക്യാംപസിലെ വഴക്കിന്‍റെ പേരിൽ സഹപാഠിയെ  കോളേജ് വിദ്യാർത്ഥികൾ വാഹനത്തിൽ കയറ്റി മർദ്ദിച്ചതായി പരാതി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ വിദ്യാർത്ഥികളാണ് ആശങ്കപ്പെടുത്തുന്ന സംഭവം നടന്നത്.

സിനിമയിലെ ക്വട്ടേഷനും തട്ടിക്കൊണ്ടുപോക്കിനും സമാനമായ സംഭവമാണ് കഴിഞ്ഞദിവസം തലസ്ഥാന നഗരിയിൽ നടന്നത്. കോളേജ് ക്യാംപസിലുണ്ടായ വിദ്യാർത്ഥികളുടെ  നിസാര വഴക്കും തർക്കവുമാണ് അതിരുകടന്നത്. സംഭവത്തെ ക്കുറിച്ച് പൊലീസ് പറയുന്നതിങ്ങിനെ.

കോളേജ് ക്യാംപസിനകത്ത് അശ്വിനും കേസിലെ ഒന്നാംപ്രതി ശ്രിവിനും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന്റെ പേരിൽ ക്യാംപസിന് പുറത്തുവച്ച് ശ്രിവിൻ, അശ്വിനെ മർദ്ദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അശ്വിൻ പേരൂർക്കട പൊലീസിൽ പരാതിയും നൽകി. ഇതെ തുടർന്ന് അശ്വിനെ ഭയപ്പെടുത്താൻ കൂട്ടുകാരും കോളേജിലെ പൂർവ്വവിദ്യാർത്ഥികളെയും കൂട്ടി  ശ്രിവിൻ ആണ് പദ്ധതിയിട്ടത്. മണിക്കൂറുകളോളം ശ്രിവിനും കൂട്ടരും ചേർന്ന് നഗരത്തിൽ ഓടുന്ന വാഹനത്തിലിട്ട് അശ്വിനെ മർദ്ദിച്ചെന്നാണ് പരാതി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി; രോഗബാധ സ്ഥിരീകരിച്ചത് 12 സ്ഥലങ്ങളിൽ, പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും
സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു