നിയമവിരുദ്ധ  മദ്യവിൽപ്പനയ്ക്കെതിരെ പ്രതികരിച്ച യുവതിയെ നഗ്നയാക്കി മർദ്ദിച്ചു

Published : Dec 09, 2017, 12:18 AM ISTUpdated : Oct 05, 2018, 12:18 AM IST
നിയമവിരുദ്ധ  മദ്യവിൽപ്പനയ്ക്കെതിരെ പ്രതികരിച്ച യുവതിയെ നഗ്നയാക്കി മർദ്ദിച്ചു

Synopsis

ദില്ലി: ദില്ലിയിൽ  നിയമവിരുദ്ധ  മദ്യ വിൽപ്പനയ്ക്കെതിരെ പ്രതികരിച്ച യുവതിയെ നഗ്നയാക്കി മർദ്ദിച്ചുവെന്ന് പരാതി . മദ്യവിൽപ്പനയ്ക്കെതിരെയുള്ള രാത്രികാല പരിശോധനയിൽ പങ്കെടുത്തതിനാണ്  മർദ്ദനത്തിനിരയാക്കിയതെന്നാണ് ആരോപണം.

നരേല സ്വദേശിയായ യുവതി  ആം ആദ്മി പാർട്ടി പ്രവര്‍ത്തകയാണ്  . താമസിക്കുന്ന കോളനിയിൽ രാത്രിയിൽ നിയമവിരുദ്ധമായി  മദ്യവിൽപ്പന നടത്തുന്നുണ്ടെന്ന വിവരം യുവതി പൊലീസിൽ അറിയിക്കുകയും രാത്രി ദില്ലി  വനിതാകമ്മീഷൻ അധ്യക്ഷയ്ക്കൊപ്പം  റെയ്ഡിൽ പങ്കെടുക്കുകയും ചെയ്തു . ഇതിനുള്ള പ്രതികാരമായി   പുരുഷൻമാരും സ്ത്രീകളുമടങ്ങുന്ന സംഘം യുവതിയെ  ഇരുമ്പു കമ്പിയുപയോഗിച്ച് മർദ്ദിക്കുകയും വിവസ്ത്രയാക്കുകയും ചെയ്തുവെന്നാണ് പരാതി. 

അതിക്രമം വിവരിക്കുന്ന വീഡിയോ യുവതി ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ  ട്വിറ്ററിൽ പങ്കുവെയ്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. ദില്ലിയിലെ അനധികൃത മദ്യവിൽപ്പനയ്ക്കെതിരെ പൊലീസ് കണ്ണടയ്ക്കുന്നവെന്ന് വ്യാപകമായി പരാതിയുയരുന്ന  സാഹചര്യത്തിലാണ്  വനിതാകമ്മീഷന്‍റെ നേതൃത്വത്തിലുള്ള സംഘം രാത്രി റെയ്ഡ് നടത്തിയത് . ആക്രമണം നീചവും ലജ്ജാകരവുമെന്നായിരുന്നു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്‍റെ പ്രതികരണം.  ഇക്കാര്യത്തിൽ  അടിയന്തര നടപടിയെടുക്കണമെന്ന്  ലഫ്നെന്‍റ് ഗവർണറോട് കേജ്രിവാൾ ആവശ്യപ്പെട്ടു .സംഭവത്തിൽ ദില്ലി പൊലീസ് അന്വേഷണം  തുടങ്ങി  . 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു
വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചു, ചികിത്സയിലിരുന്നയാൾക്ക് ജീവൻ നഷ്ടമായി