പെരിയാറിന്‍റെ പ്രതിമ പൊളിക്കല്‍; തമിഴ്നാട്ടിൽ അക്രമം

By Web DeskFirst Published Mar 7, 2018, 4:13 PM IST
Highlights
  • പെരിയാറിന്‍റെ പ്രതിമ പൊളിക്കല്‍
  • തമിഴ്നാട്ടിൽ അക്രമം

പെരിയാറിന്‍റെ പ്രതിമ പൊളിക്കണമെന്ന ബി.ജെ.പി ദേശീയ നേതാവ് എച്ച് രാജയുടെ ഫേസ് ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് തമിഴ്നാട്ടിൽ അക്രമം. കോയന്പത്തൂരിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു . വെല്ലൂരിൽ പെരിയാറിന്‍റെ പ്രതിമ തകര്‍ക്കാൻ ശ്രമിച്ച രണ്ടു പേര പൊലീസ് അറസ്റ്റ് ചെയ്തു . അതേസമയം ഫേസ് ബുക്ക് പോസ്റ്റ് തന്‍റെ അറിവോടെയല്ലെന്ന്  രാജ പറഞ്ഞു.

പ്രതിമാ വിവാദത്തില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം  ശക്തമായതോടെയാണ് എച്ച് രാജയുടെ പുതിയ വിശദീകരണം.പെരിയാറിന്‍റെ പ്രതിമ പൊളിക്കണമെന്ന പോസ്റ്റ് തന്‍റെ അറിവോടെയല്ല..പേജ് കൈകാര്യം ചെയ്യുന്ന അഡ്മിൻ തന്നോട് ചോദിക്കാതെയാണ് പോസ്റ്റ് ചെയ്തത്..ശ്രദ്ധയില്‍ പെട്ട ഉടൻ പോസ്റ്റ് പിൻവലിച്ചെന്നും അഡ്മിനെ മാറ്റിയെന്നും എച്ച് രാജ പെരിയാറിനെ അപമാനിക്കുന്ന  പരാമർശം അംഗീകരിക്കാനാകില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജയകുമാർ വ്യക്തമാക്കി

നേതാക്കൻമാരേയും അവരുടെ പ്രതിമകളേയോ  അപമാനിക്കുന്നത് തെറ്റാണെന്ന് ബിജെപി സംസ്ഥാനസെക്രട്ടറി തമില്‍സൈ സൗന്ദർരാജൻ ട്വീറ്റ്  ചെയ്തു...എന്നാല്‍ എച്ച് രാജയുടെ പോസ്റ്റ് ഇതിനോടകം അക്രമസംഭവങ്ങള്‍ക്ക് കാരണമായിട്ടുണ്ട്..വെല്ലൂരില്‍ പെരിയോറുടെ പ്രതിമ തകർക്കാൻ ശ്രമിച്ച 2 പേരെ പൊലീസ് പിടികൂടി...ഇവർ ബിജെപിയുടേയും സിപിഐയുടേയും പ്രവർത്തകരാണ്. രണ്ടുപേരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു....എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്നും പിടിയിലായ ആളെ പാർട്ടി പുറത്താക്കിയതാണെന്നും സിപിഐ നേതാവ് ആനി രാജ പറഞ്ഞു.

കോയംബത്തൂരില്‍ പുലർച്ചെ മൂന്നരയോടെയാണ് ബിജെപി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്..ബൈക്കിലെത്തിയ മൂന്നംഗ സംഘം പെട്രോള്‍ ബോംബ് എറിയുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു..സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ചെന്നൈ നഗരത്തില്‍ പെരിയോറുടെ പ്രതിമകള്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

click me!