
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഇരയുടെ പേരിന് പകരം X (എക്സ് ) എന്ന് രേഖപ്പെടുത്തിയ നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം.കേസിന്റെ വിചാരണയ്ക്ക് വനിത ജഡ്ജി വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച യുവനടി പേരിന് പകരം എക്സ് എന്നാണ് ഹർജിയിൽ രേഖപ്പെടുത്തിയത്.
ഹർജിക്കൊപ്പം മുദ്രവച്ച കവറിൽ നൽകിയ പേരും മേൽവിലാസവും അടക്കമുള്ള വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് കോടതി രജിസ്ട്രിക്ക് നിർദേശം നൽകിയിട്ടുണ്ട്.പീഡനക്കേസുകളിൽ ഇരകളുടെ പേര് ഹൈക്കോടതിയിൽ നൽകുന്ന ഹർജിയിൽ രേഖപ്പെടുത്താമെങ്കിലും കോടതി രേഖകളിലോ വിധിയിലോ പേരും, ആളെ തിരിച്ചറിയുന്ന വിവരവും ഇല്ല എന്ന് ഉറപ്പാക്കാൻ കോടതി അടുത്തിടെ സർക്കുലർ ഇറക്കിയിരുന്നു. ഹർജിയിൽ പോലും പേര് വയ്ക്കാതെ നൽകിയ നടപടി കൂടുതൽ ഫലപ്രദവും നവീനവുമാണെന്ന് ഹൈക്കോടതി വിലയിരുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam