മുന്‍ റഷ്യന്‍ ചാരനേയും മകളേയും വധിക്കാന്‍ ശ്രമം; റഷ്യക്കെതിരെ ലോകരാഷ്ട്രങ്ങള്‍

By Web DeskFirst Published Mar 26, 2018, 10:26 PM IST
Highlights
  • മാര്‍ച്ച് നാലിനാണ് സംഭവം
  • മാളില്‍ വച്ച് വധിക്കാന്‍ ശ്രമിക്കുകയായിരുന്നു
     

വാഷിംഗ്ടണ്‍: മുൻ റഷ്യൻ ചാരനേയും മകളേയും  ഇംഗ്ലണ്ടിൽ  വച്ച് വധിക്കാൻ ശ്രമിച്ച സംഭവത്തിൽ റഷ്യക്കെതിരെ നടപടിയുമായി ലോകരാഷ്ട്രങ്ങൾ. അറുപത് റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കി. സിയാറ്റിലിലെ റഷ്യൻ കൗൺസുലേറ്റ് അടച്ചുപൂട്ടാനും അമേരിക്ക നിർദേശിച്ചു.  മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും നടപടിക്കൊരുങ്ങുകയാണ്.

മാര്‍ച്ച് നാലിനാണ് മുൻ റഷ്യൻ ചാരൻ സെർഗെയ് സ്ക്രിപാലിനേയും മകളേയും ഇംഗ്ലണ്ടിലെ സാൽസ്ബറിയിലെ മാളിൽ വച്ച് വധിക്കാൻശ്രമം നടന്നത്. റഷ്യന്‍ സേനക്ക് മാത്രം ലഭ്യമായ 'നേര്‍വ് ഏജന്‍റ് ' ഉപയോഗിച്ചാണ് വധശ്രമമെന്നാണ് യൂറോപ്യന്‍ യൂണിയന്‍റെ നിലപാട്. ഇതിനെത്തുടർന്ന് 23 റഷ്യന്‍ ഉദ്യാസ്ഥരെ ബ്രിട്ടൻ പുറത്താക്കിയിരുന്നു.

 ബ്രിട്ടനെ പിന്തുണച്ചാണ് അമേരിക്കയും മറ്റ് യൂറോപ്യൻ യൂണിയന്‍ അംഗങ്ങളുടെയും നടപടി. ജർമ്മനിയും പോളന്‍റും ഫ്രാൻസും നാല് ഉദ്യാഗസ്ഥരെ പുറത്താക്കിയിട്ടുണ്ട്. ലിത്തുവാനിയയും ചെക് റിപ്പബ്ലിക്കും നെതർലാന്‍റും ഈ നടപടി പിന്തുടരും. രണ്ട് ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ ഇറ്റലി ആവശ്യപ്പെട്ടു. മറ്റ് യൂറോപ്യൻ രാജ്യങ്ങലും വരും മണിക്കൂറുകളില്‍ ഉദ്യാഗസ്ഥരെ പുറത്താക്കുമെന്നാണ് സൂചന. അമേരിക്കയുടെ നടപടി ബന്ധങ്ങൾ നശിപ്പിക്കുന്നതാണെന്ന്  വാഷിംഗ്ടണിലെ റഷ്യൻ ഉദ്യാഗസ്ഥർ പറഞ്ഞു. രാജ്യങ്ങളുടെ നടപടിയോട്  ഇനി റഷ്യ എങ്ങനെ പ്രതികരിക്കും എന്നതാണ് നിർണായകം.

click me!