ആറ്റുകാല്‍ അമ്മയ്ക്ക് ഭക്തിനിര്‍ഭരമായ പൊങ്കാല സമര്‍പ്പണം; നിവേദ്യവുമായി ലക്ഷകണക്കിന് പേര്‍

By Web DeskFirst Published Mar 2, 2018, 4:11 PM IST
Highlights

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ലക്ഷോപലക്ഷം ഭക്തര്‍ നിര്‍വൃതിയായി നിവേദ്യവുമായി മടങ്ങിയത്

തിരുവനന്തപുരം: ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച്  ലക്ഷകണക്കിന് സ്ത്രീകള്‍. രാവിലെ പത്തേകാലോടെ പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്ന് ആരംഭിച്ച പൊങ്കാല സമര്‍പ്പിക്കല്‍ രണ്ടരയോടെ കലങ്ങളില്‍ പുണ്യാഹം തളിച്ച് അവസാനിച്ചു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ലക്ഷോപലക്ഷം ഭക്തര്‍ നിര്‍വൃതിയായി നിവേദ്യവുമായി മടങ്ങി. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പൊങ്കാല നിവേദ്യം നല്‍കിയത്. മുന്നൂറോളം ശാന്തിമാരെ നിവേദ്യത്തിനായി നിയോഗിച്ചിരുന്നു. 

 ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ നഗരവീഥികളിലെല്ലാം പൊങ്കാലയിടല്‍ തുടങ്ങിയത്. വിവിധ സ്ഥലങ്ങളില്‍ നിന്നായി ലക്ഷകണക്കിന് ഭക്തരാണ് തിരുവനന്തപുരത്ത് എത്തിയത്.  

പാണ്ഡ്യരാജാവിന്‍റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിഞ്ഞതോടെയാണ് പൊങ്കാലയിടല്‍ ആരംഭിച്ചു. തുടര്‍ന്ന് ശ്രീകോവലില്‍ നിന്ന് പകര്‍ന്ന് നല്‍കുന്ന തീ മേല്‍ശാന്തി വാമനന്‍ നമ്പൂതിരി തിടപ്പള്ളിയില്ലെ പൊങ്കായടുപ്പില്‍ കത്തിച്ചു. പിന്നീട് തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാരയടുപ്പിലും തീ കത്തിച്ചു. 


രാത്രി. 7.45 ന് കുത്തിയോട്ടത്തിന് ചൂരല്‍കുത്ത്. 11.15 ന് പുറത്തെഴുന്നള്ളത് എന്നിവയുണ്ടാകും. പാമ്പാടി രാജന്‍ എന്ന കൊമ്പനാണ് ആറ്റുകാലമ്മയുടെ തിടമ്പേറ്റുന്നത്. പോലീസ് സുരക്ഷയോടെ തന്നെയാണ് ഘോഷയാത്ര നടക്കുക. ദേവീദാസന്മാരായി 983 കുത്തിയോട്ട ബാലന്മാര്‍ പങ്കെടുക്കും.

ശനിയാഴ്ച പുലര്‍ച്ചെ മണക്കാട് ശാസ്താക്ഷേത്രത്തില്‍ ഇറക്കിപ്പൂജ കഴിഞ്ഞ് രാവിലെ 8 അകത്ത് എഴുന്നള്ളത്ത് രാത്രി 9 ന് കാപ്പഴിച്ച് കുടിയിളക്കും. 12.30 ന് കുരുതിയോടെ ഉത്സവം സമാപിക്കും.

click me!