റോഹിംഗ്യൻ പ്രശ്നം: പെട്ടെന്ന് പരിഹാരം പ്രതീക്ഷിക്കുന്നത് യുക്തിരഹിതമെന്ന് സൂചി

By Web DeskFirst Published Sep 7, 2017, 12:16 PM IST
Highlights

നെയ്ഫീഡു; റോഹിംഗ്യൻ അഭയാര്‍ത്ഥി പ്രശ്നത്തിൽ പെട്ടെന്ന് പരിഹാരം പ്രതീക്ഷിക്കുന്നത് യുക്തിരഹിതമെന്ന് മ്യാൻമര്‍ സ്റ്റേറ്റ് കൗൺസിലർ ഓങ് സാൻ സൂചി. ഒന്നരവര്‍ഷത്തിനുള്ളിൽ പ്രശ്ന പരിഹാരം സാധ്യമല്ല. രാജ്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് രോംഹിംഗ്യൻ പ്രശ്നം. ഭീകരവാദികളിൽ നിന്ന് നാട്ടുകാരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഓങ് സാൻ സൂചി പറഞ്ഞു. 

ആയിരക്കണക്കിന് റോഹിംഗ്യനുകള്‍ മനുഷ്യാവകാശ ലംഘനം നേരിടുന്നുവെന്ന് ഐക്യരാഷ്ട്രസഭ തന്നെ കഴി‌ഞ്ഞ ദിവസങ്ങളില്‍ അഭിപ്രായപ്പെട്ടുരുന്നു. തുടര്‍ന്ന് സമാധാനത്തിന് നൊബെല്‍ പുരസ്കാരം കിട്ടിയ സൂചിയുടെ മൗനം ഏറെ ചര്‍ച്ചയായിരുന്നു. സൂചിയോട് വിഷയത്തില്‍ പ്രതികരിക്കാന്‍ ആവശ്യപ്പെട്ട് മറ്റൊരു സമാധാന നൊബെല്‍ ജേതാവ് മലാലയും രംഗത്ത് എത്തിയിരുന്നു.

click me!