
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് മാറണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിശദീകരണവുമായി കെ.മുരളീധരൻ . എന്നാൽ ഉമ്മന്‍ ചാണ്ടി എല്ലാ സ്ഥാനത്തിനും യോഗ്യനെന്ന മുന്‍ നിലപാടിൽ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . അതേ സമയം മുരളിയോടും അനുകൂലികളോടും സംഘടനാ തിരഞ്ഞെടുപ്പിൽ കടുത്ത നിലപാട് എടുക്കാൻ തന്നെയാണ് ഐ ഗ്രൂപ്പ് തീരുമാനം .
കോണ്‍ഗ്രസിൽ നേതൃസ്ഥാനത്തേയ്ക്ക് ഉമ്മന്‍ ചാണ്ടി വരണം . രമേശ് ചെന്നിത്തലയ്ക്കെതിരായ നീക്കത്തിന്‍റെ പരസ്യപ്രകടനമായി മുരളിയുടെ ഈ ആവശ്യത്തെ ഐ ഗ്രൂപ്പ് വ്യാഖ്യാനിക്കുന്നു. മുരളി പറഞ്ഞ രീതിക്ക് കുഴപ്പമുണ്ടെന്ന് ഗ്രൂപ്പ് കാണുന്നു . പ്രതിപക്ഷ പ്രവര്‍ത്തനം പോരെന്ന് യു.ഡി.എഫ് , പാര്‍ട്ടി യോഗങ്ങളിൽ മുരളീധരന്‍ നിരന്തരം വിമര്‍ശിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചായായി വന്ന പരസ്യ പ്രതികരണത്തോട് വിട്ടുവീഴ്ച വേണ്ടെന്നാണ് ഐക്കാരുടെ തീരുമാനം . പ്രസ്താവന പാര്‍ട്ടിക്കുള്ളിൽ തര്‍ക്ക വിഷയമായ സാഹചര്യത്തിലാണ് പറഞ്ഞതിൽ നിന്ന് പിന്നോട്ട് പോകാതെയുള്ള മുരളീധരന്‍റെ വിശദീകരണം
എന്നാൽ മുരളിയോട് ഇനി വിട്ടുവീഴ്ച വേണ്ടെന്നാണ് ഐ ഗ്രൂപ്പ് ധാരണ . മുരളിയെ യു.ഡി.എഫ് കണ്‍വീനറാക്കണമെന്ന അഭിപ്രായം പാര്‍ട്ടിയിൽ ചില നേതാക്കള്‍ക്കുണ്ട് ഇതിനെ ഐ ഗ്രൂപ്പ് പിന്തുണയ്ക്കില്ല. മുരളി അനുകൂലികളെ താഴെ തട്ടിൽ പോലും ഐ ഗ്രൂപ്പ് യോഗങ്ങളിൽ പങ്കെടുപ്പിക്കേണ്ടെന്നാണ് തീരുമാനം . നേതൃമാറ്റത്തിന് ആരും കിനാവ് കാണേണ്ടെന്നാണ് ഐ മറുപടി . പാര്‍ലമെന്‍ററി പാര്‍ട്ടിയിൽ ഭൂരിപക്ഷമുണ്ട് .ഹൈക്കമാന്‍ഡാണ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കിയത് . പ്രതിപക്ഷ പ്രവര്‍ത്തനം പോരെന്ന വിമര്‍ശനത്തെയും ഐ ഗ്രൂപ്പ് നേരിടുന്നു . മറ്റേതെരു പ്രതിപക്ഷത്തെക്കാളും മികച്ച പ്രവര്‍ത്തനമാണ് കഴിഞ്ഞ 16 മാസം സഭയിലും പുറത്തും ഉണ്ടായതെന്നാണ് മറുപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam