സഹോദരന്‍റെ വിവാഹത്തിൽ പ​ങ്കെടുക്കാനെത്തിയ വിദേശ യുവതി ആഭരണപെട്ടി തുറന്നപ്പോൾ ഞെട്ടി

Published : Jan 26, 2018, 10:42 AM ISTUpdated : Oct 05, 2018, 12:24 AM IST
സഹോദരന്‍റെ വിവാഹത്തിൽ പ​ങ്കെടുക്കാനെത്തിയ വിദേശ യുവതി ആഭരണപെട്ടി തുറന്നപ്പോൾ ഞെട്ടി

Synopsis

ബംഗളുരു: സഹോദര​ന്‍റെ വിവാഹത്തിൽ പ​ങ്കെടുക്കാനെത്തിയ വിദേശ യുവതിയുടെ വി​ലയേറിയ സ്വർണാഭരണം മോഷണം പോയി. ആസ്​ട്രേലിയയിലെ ​നോർത്​ ഹൊബാർട്​ ലെറ്റിറ്റിയ സ്​ട്രീറ്റിലെ ജെന്നിഫർ മരിയ ആണ്​ ഇ. മെയിലിലൂടെ ബംഗളുരു പൊലീസിൽ പരാതി നൽകിയത്​. ആറ്​ മാസം മുമ്പ്​ സഹോദര​ന്‍റെ വിവാഹത്തിൽ പ​ങ്കെടുക്കാ​നായി സൗത്​ ബംഗളുരുവിലെ ഹുലിമാവിൽ എത്തിയപ്പോഴാണ്​ സംഭവമെന്ന്​ പരാതിയിൽ പറയുന്നു.

പരാതി പ്രകാരം പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. കഴിഞ്ഞ ജൂൺ 22ന്​ രാത്രി 11.40നാണ്​ മരിയ മലേഷ്യൻ എയർലൈൻസിൽ ബംഗളുരുവിൽ ഇറങ്ങിയത്​. കാണാതായ ത​ന്‍റെ രണ്ട്​ ലഗേജുകൾ രണ്ട്​ ദിവസം കഴിഞ്ഞ്​ എയർലൈൻസ്​ അധികൃതർ ഹുലിമാവ്​ ജയന്തിനഗറിലുള്ള സ​ഹോദര​ന്‍റെ വീട്ടിലെത്തിച്ചതായി മരിയ പറയുന്നു.

ലഗേജിലുണ്ടായിരുന്ന ആഭരണപെട്ടി തുറന്നപ്പോൾ അത്​ ഒഴിഞ്ഞുകിടക്കുന്നത്​ കണ്ട്​ താൻ ഞെട്ടിയതായും മരിയ പറയുന്നു. ജൂൺ 24ന്​ രാവിലെ പത്ത്​ മണിയോടെ ഒരു കാബ്​ ഡ്രൈവറാണ്​ രണ്ട്​ ബാഗുകൾ തനിക്ക്​ എത്തിച്ചതെന്നും മരിയയുടെ പരാതിയിൽ പറയുന്നു. അഞ്ച്​ ലക്ഷം രൂപ വിലമതിക്കുന്ന 164.78 ഗ്രാം സ്വർണാഭരണമാണ്​ നഷ്​ടപ്പെട്ടതെന്നും മരിയ പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
അമേരിക്കൻ - ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സേന മേധാവികൾക്ക് പകരക്കാരെ നിയമിച്ച് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖംനഇ