കേദലിന്റെ നില ഗുരുതരം; ചികിത്സയ്ക്ക് പ്രത്യേകസംഘം

Published : Jan 26, 2018, 10:26 AM ISTUpdated : Oct 05, 2018, 03:08 AM IST
കേദലിന്റെ നില ഗുരുതരം; ചികിത്സയ്ക്ക് പ്രത്യേകസംഘം

Synopsis

തിരുവനന്തപുരം: നന്തൻകോട് കൂട്ടകൊല കേസിലെ പ്രതി കേദലിന്റെ നില ഗുരുതരമായി തുടരുകയാണ്. മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കേദൽ ജിൻസൻ രാജ വെൻറിലേററിൻറെ സഹായത്തോടെയാണ് ശ്വസിക്കുന്നത്. കേദലിന്റെ ആരോഗ്യനില വിലയിരുത്താനായി ഏഴു വിഭാഗങ്ങളിലെ ഡോക്ടർമാരെ ഉള്‍പ്പെടുത്തി മെഡിക്കൽ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കേദലിന് വിദഗ്ദ ചികിത്സ നൽകിവരുകയാണെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. ഇന്നലെ പുലർച്ചെയാണ് പൂജപ്പുര സെൻട്രൽ ജയിലിലെ സെല്ലിനുള്ളില്‍ കേദലിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. 

അപസ്മാരത്തെ തുടര്‍ന്നു ഭക്ഷണം ശ്വാസനാളത്തില്‍ കയറിയതാണു പ്രശ്നമായത്. ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിലെ പ്രതിയാണു ജിൻസൻ. ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ജീന്റെ ബന്ധു ലളിത (70) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.‌ മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. കേഡൽ ജിൻസൻ കൊലപാതകം നടത്തിയശേഷം മൃതദേഹങ്ങൾ കത്തിച്ചതാകാമെന്നാണു പൊലീസ് പറയുന്നത്. 

കേസില്‍ കൊലയ്ക്കു പിന്നിലെ യഥാർഥ കാരണം കണ്ടെത്താനാകാതെ മൊഴിക്കു പിന്നാലെ നടക്കുകയാണു പൊലീസ്. പിതാവിന്റെ സ്വഭാവദൂഷ്യമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നും വിഷം കൊടുത്തു കൊല്ലാനാണ് ആദ്യം പദ്ധതി ഇട്ടതെന്നുമാണ് ഒടുവിലായി ഇയാൾ പൊലീസിനോടു പറഞ്ഞത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു വയസുകാരിയായ മകളെ ദാരിദ്ര്യം മൂലം അമ്മ കൊലപ്പെടുത്തി; മൃതദേഹം അഴുക്കുചാലിൽ തള്ളി, ബിഹാർ സ്വദേശിനി പിടിയിൽ
തായ്‌ലൻഡ് യാത്ര കഴിഞ്ഞെത്തിയ 22 ബുദ്ധ സന്ന്യാസിമാർ കൊളംബോ എയര്‍പോര്‍ട്ടിൽ പിടിയിൽ, ലഗേജിൽ അഞ്ച് കിലോ കെട്ടുകളായി 110 കിലോ കഞ്ചാവ്