രക്ഷാപ്രവർത്തകർ എത്തിയിട്ടും തിരിച്ച് വരാൻ കൂട്ടാക്കാത്തവരെ പുറത്തിറക്കാൻ നീക്കം തുടങ്ങി

By Web TeamFirst Published Aug 19, 2018, 1:04 PM IST
Highlights

പാണ്ടനാട് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം ദുഷ്കരമെന്ന് രക്ഷാപ്രവര്‍ത്തകരുടെ പ്രതികരണം. ഇതുവരെ ആര്‍ക്കും എത്തിച്ചേരാന്‍ പറ്റാത്ത ആയിരത്തിലധികം വീടുകള്‍ മുങ്ങിക്കിടക്കുകയാണ്. പാണ്ടനാട് പഞ്ചായത്തിലെ 1,2,3,4 വാര്‍ഡുകളിലാണ് എത്തിച്ചേരാന്‍ വലിയ കഷ്ടപ്പാടുള്ളത്. 

പാണ്ടനാട്: പാണ്ടനാട്ടിൽ രക്ഷാ പ്രവർത്തകർ എത്തിയിട്ടും തിരിച്ച് വരാൻ കൂട്ടാക്കാത്തവരെ പുറത്തിറക്കാൻ നീക്കം തുടങ്ങി. അടിയന്തരമ‌ായി പുറത്തിറങ്ങണമെന്ന അനൗൺസ്മെൻറ് അൽപ സമയത്തിനകം പാണ്ടനാട്ടെ വിവിധയിടങ്ങളിൽ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. 

പാണ്ടനാട് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം ദുഷ്കരമെന്ന് രക്ഷാപ്രവര്‍ത്തകരുടെ പ്രതികരണം. ഇതുവരെ ആര്‍ക്കും എത്തിച്ചേരാന്‍ പറ്റാത്ത ആയിരത്തിലധികം വീടുകള്‍ മുങ്ങിക്കിടക്കുകയാണ്. പാണ്ടനാട് പഞ്ചായത്തിലെ 1,2,3,4 വാര്‍ഡുകളിലാണ് എത്തിച്ചേരാന്‍ വലിയ കഷ്ടപ്പാടുള്ളത്. 

ശക്തമായ ഒഴുക്ക് ഇവിടങ്ങളില്‍ തടസ്സമാകുന്നുണ്ട്. പൊലീസ് സഹായം അഭ്യര്‍ത്ഥിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. അതേസമയം പാണ്ടനാട്ട് രക്ഷാപ്രവർത്തനത്തിന് പോയ ബോട്ട് കാണാതായി. ആറു പേരടങ്ങിയ സംഘത്തെയും ബോട്ടും കാണാനില്ലെന്ന് രക്ഷാപ്രവർത്തകർ. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് രക്ഷാപ്രവർത്തകർ ബോട്ടുമായി പോയത്. ഇവരില്‍ മൂന്നുപേര്‍ കൊല്ലത്ത് നിന്നുള്ളവരും മൂന്നുപേര്‍ നാട്ടുകാരുമാണ്. 

click me!