പ്രഭാതസവാരിക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

By Web DeskFirst Published Feb 8, 2017, 3:56 AM IST
Highlights

ഹൈദരാബാദ്: പ്രഭാതസവാരിക്കിടെ 23കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോഡ്രൈവറായ യുവനടന്‍ പൊലീസ് പിടിയിലായി. തെലുങ്ക് സിനിമകളിലെ വില്ലന്‍ നടനും ഓട്ടോ ഡ്രൈവറുമായ വി രാജുവാണ് പിടിയിലായത്.

നാരായണഗുഡയിലെ പാര്‍ക്കിനു സമീപത്ത് വച്ചാണ് ഇയാള്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രാവിലെ പാര്‍ക്കില്‍ നടക്കാനെത്തിയ പെണ്‍കുട്ടിയുടെ പിന്നിലൂടെ ഓട്ടോ റിക്ഷയുമായി എത്തിയ രാജു സിനിമാ സ്റ്റൈലില്‍ ചാടിയിറങ്ങി പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോകാനായിരുന്നു ശ്രമം. തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വച്ചപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു.

വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ രാജുവിനെതിരെ പൊലീസ് കേസെടുത്തു. പാര്‍ക്കിനു സമീപത്തെ സിസിടിവിയില്‍ ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുന്ന ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് ഇയാളെ തിരിച്ചറിഞ്ഞത്.

click me!