ഐഒസി പ്ലാന്‍റിലെ സമരം പാചകവാതകവിതരണത്തെ ബാധിക്കുന്നു

Published : Feb 08, 2017, 03:17 AM ISTUpdated : Oct 04, 2018, 07:47 PM IST
ഐഒസി പ്ലാന്‍റിലെ സമരം പാചകവാതകവിതരണത്തെ ബാധിക്കുന്നു

Synopsis

എറണാകുളം:  എറണാകുളം ഉദയംപേരൂര്‍ ഐഒസി പ്ലാന്റിലെ കാരാര്‍ തൊഴിലാളികളുടെ സമരം പാചകവാതകവിതരണത്തെ ബാധിച്ചു  തുടങ്ങി. സമരം ആരംഭിച്ചതോടെ വിതരണക്കാരുടെ പക്കല്‍ സ്‌റ്റോക്ക് തീര്‍ന്നു തുടങ്ങി. ഇതോടെ തെക്കന്‍ ജില്ലകള്‍ പാചകവാതക്ഷാമത്തിലേക്ക് നീങ്ങുകയാണ്.

മധ്യകേരളത്തിലെ അഞ്ച് ജില്ലകളിലേക്ക് പാചകവാതകവിതരണം നടക്കുന്നത് ഐഒസിയുടെ ഉദയംപേരൂരിലെ പഌന്റില്‍ നിന്നാണ്. കഴിഞ്ഞ ആഴ്ച പ്ലാന്റിില്‍ അറ്റകുറ്റ പണി നടത്തുന്നതിനിടെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ തൊഴിലാളിക്ക് സാരമായി പൊള്ളലേറ്റിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സോ മറ്റ് വാഹനങ്ങളോ കിട്ടാത്ത അവസ്ഥയുണ്ടായി. ഇതേത്തുടര്‍ന്നാണ് തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

അഞ്ച് ദിവസമായി സമരം തുടരുകയാണ്. ഇതിനിടെ പലഘട്ടങ്ങളില്‍ ചര്‍ച്ച നടന്നെങ്കിലും ഫലമുമണ്ടായില്ല. ഇതോടെ മധ്യകേരളത്തിലെ ജില്ലകളിലെ വിതരണക്കാരുടെ പക്കല്‍ പാചകവാതസിലിണ്ടറുകളുടെ ശേഖരം കുറഞ്ഞു തുടങ്ങി.  150 മുതല്‍ 170 വരെ ലോഡ് പാചകവാതകമാണ് ഉദയന്‌പേരൂരിലെ പ്ലാന്റില്‍ നിന്ന് ദിവസേന വിവിധ ജില്ലകളിലേക്ക് പോയിരുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം