
15 വര്‍ഷം പൂര്‍ത്തിയായ എല്ലാ വാഹനങ്ങളും രാജ്യവ്യാപകമായി നിരോധിക്കണമെന്ന് വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (സിയാം), കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മലിനീകരണം കുറയ്ക്കാനെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വാഹന നിര്‍മ്മാതാക്കളുടെ ഈ ആവശ്യം.
15 വര്‍ഷത്തിലധികം ഓടുന്ന വാഹനങ്ങള്‍ വലിയ അളവില്‍ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുമെന്നും രാജ്യവ്യാപകമായി ഇവ നിരോധിക്കുന്നതിന് നിയമ നിര്‍മ്മാണം നടത്തണമെന്നുമാണ് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സിന്റെ ആവശ്യം. മലിനീകരണം കുറയ്ക്കാന്‍ കമ്പനികള്‍ നിരവധി മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഭാരത് സ്റ്റേജ് -VI അനുസരിച്ചുള്ള മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ക്ക് കമ്പനികള്‍ ഇപ്പോള്‍ രൂപം നല്‍കുകയാണ്. ഇതിനോടൊപ്പം 15 വര്‍ഷത്തിലധികമായി നിരത്തിലോടുന്ന വാഹനങ്ങള്‍ നിരോധിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് സിയാം പ്രസിഡന്റ് വിനോദ് കെ ദസരി പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് അനുഗുണമാകുന്ന തരത്തില്‍ വാഹന നിര്‍മ്മാണ മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരു നാഷണല്‍ ഓട്ടോ മോട്ടീവ് ബോര്‍ഡ് രൂപീകരിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam