വരാപ്പുഴ കസ്റ്റഡി കൊല: എ.വി.ജോർജിനെ വീണ്ടും ചോദ്യം ചെയ്തു

By Web DeskFirst Published May 16, 2018, 12:15 AM IST
Highlights
  • കസ്റ്റഡി കൊലയിൽ പ്രതി ചേർത്ത പറവൂർ മുൻ സിഐ ക്രിസ്പിൻ സാം, ഡിവൈഎസ്പി കെ.ബി പ്രഭുല്ല ചന്ദ്രൻ എന്നിവർക്കൊപ്പമാണ് എ.വി.ജോർജ്ജിനെ ഇത്തവണ ചോദ്യം ചെയ്തത്.  

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിൽ മുൻ ആലു റൂറൽ എസ്.പി എ.വി ജോർജിനെ വീണ്ടും ചോദ്യം ചെയ്തു. ഡി.വൈ.എസ്പി പ്രഭുല്ല ചന്ദ്രനും സിഐ ക്രിസ്പിൻ സാമിനുമൊപ്പമായിരുന്നു നാലു മണിക്കൂർ ചോദ്യം ചെയ്തത്.  ജോർജിനെ പ്രതിയാക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു.

വൈകിട്ട് നാലുമണിയോടെയാണ് ഐജി ശ്രീജിത്തിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാകുളം സെൻട്രൽ സ്റ്റേഷനോടു ചേർന്നുള്ള സേഫ് ഹൗസിൽ മുൻ ആലുവ റൂറൽ എസ്പി എ. വി ജോർജിനെ ചോദ്യം ചെയ്യാനാരംഭിച്ചത്. കസ്റ്റഡി കൊലയിൽ പ്രതി ചേർത്ത പറവൂർ മുൻ സിഐ ക്രിസ്പിൻ സാം, ഡിവൈഎസ്പി കെ.ബി പ്രഭുല്ല ചന്ദ്രൻ എന്നിവർക്കൊപ്പമാണ് എ.വി.ജോർജ്ജിനെ ഇത്തവണ ചോദ്യം ചെയ്തത്.  

മേലുദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്നാണ് ക്രിസ്പിൻ സാം അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നത്. എന്നാൽ ജോർജ്ജ് ഇത് നിഷേധിച്ചിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് മൂവരെയും ഒന്നിച്ച് ചോദ്യം ചെയ്തത്. സാക്ഷിമൊഴി വ്യാജമായി തയ്യാറാക്കിയതാണന്ന കാര്യത്തെ  സംബന്ധിച്ചുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. 

ജോർജ്ജിനെ പ്രതിയാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്ന് ഐജി ശ്രീജിത്ത് പറഞ്ഞുഇതിനിടെ കേസിൽ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി 22-ന് ഹൈക്കോടതി പരഗണിക്കുന്നുണ്ട്.  ഇതിനു മുന്പ് എ.വി.ജോർജ്ജിനെ പ്രതിയാക്കുന്ന കാര്യത്തിൽ തീരുമാനമെമടുക്കാനാണ് അന്വേഷണ സംഘത്തിൻറ നീക്കം.

click me!