ചിരന്തന - പി.വി.വിവേകാനന്ദ് സ്മാരക മാധ്യമ പുരസ്‌കാരം കെ.ആര്‍.അരുണ്‍ കുമാറിന്

Published : Nov 30, 2017, 09:41 PM ISTUpdated : Oct 04, 2018, 07:49 PM IST
ചിരന്തന - പി.വി.വിവേകാനന്ദ് സ്മാരക മാധ്യമ പുരസ്‌കാരം കെ.ആര്‍.അരുണ്‍ കുമാറിന്

Synopsis

ദുബായ്: പതിനാറാമത് യു.എ.ഇ എക്‌സ്‌ചേഞ്ച് ചിരന്തന-പി.വി.വിവേകാനന്ദ് സ്മാരക മാധ്യമ പുരസ്‌കാരം  ഏഷ്യാനെറ്റ് ന്യൂസ് ഗള്‍ഫ് ബ്യൂറോ ചീഫ് കെ.ആര്‍.അരുണ്‍കുമാറിന്.  പ്രവാസി സമൂഹത്തിന്റെ ജീവിത പ്രശ്‌നങ്ങളില്‍ ഇടപെടുകയും  പരിഹാരഹേതുവാവുകയും ചെയയ്തതാണ് അരുണിനെ പുരസ്‌കാര നേട്ടത്തിന്  അര്‍ഹനാക്കിയതെന്ന് ജൂറി വിശദീകരിച്ചു. 

അന്താരാഷ്ട്ര മാധ്യമ വ്യക്തിത്വ പുരസ്‌കാരം പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിന് സമ്മാനിക്കും.  ജയ്‌മോന്‍ ജോര്‍ജ്(മലയാള മനോരമ) , സജില ശശീന്ദ്രന്‍(ഗള്‍ഫ് ന്യൂസ്), ഐപ്പ് വള്ളിക്കാടന്‍(മാതൃഭൂമി ന്യൂസ്), തന്‍സി ഹാഷിര്‍ (ഗോള്‍ഡ് എഫ്എം), മിനീഷ് കുമാര്‍(പ്രവാസിഭാരതി) എന്നിവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍. 

ഡിസംബര്‍ പതിമൂന്നിന് ദുബായില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. പരിപാടിയോടനുബന്ധിച്ച് ശശികുമാര്‍ നയിക്കുന്ന മാധ്യമ സംവാദവും ഉണ്ടാകും. യുഎഇ എക്‌സ്‌ചേഞ്ച് മീഡിയ ഡയറക്ടര്‍ കെകെ മൊയ്തീന്‍കോയ, ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലായിടത്തും പകുതി സീറ്റുകൾ കൂടില്ല, ജനസംഖ്യ നിയന്ത്രിച്ചവർക്ക് തിരിച്ചടിയുണ്ടാകില്ല; മണ്ഡല പുനർ നിർണ്ണയത്തിൽ സമവായത്തിനൊരുങ്ങി കേന്ദ്രം
വിവാഹ മോചനത്തിന് വിസമ്മതിച്ച ഭർത്താവിനെ പിന്തുടർന്ന് വെടി വെച്ച് കൊന്നു, ഭാര്യയും കാമുകനുമടക്കം 5 പേർ അറസ്റ്റിൽ