
ടെഹ്റാന്‍: സായുധസേനകളോട് ഒരുങ്ങിയിരിക്കാൻ ആഹ്വാനം നൽകി ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയി. ആണവകരാറിൽ നിന്ന് അമേരിക്ക പിൻമാറിയതിന് പിന്നാലെയാണ് ഇറാന്‍റെ പുതിയ പ്രഖ്യാപനം.
യുദ്ധത്തിന് നിലവിൽ സാധ്യതയില്ലെങ്കിലും, സായുധ സേനകളോട് ആൾബലവും ആയുധവിന്യാസവും ശക്തമാക്കണമെന്ന് ഖമനേയി ആവശ്യപ്പെടുന്നു.
ഇറാന്‍റെ വ്യോമപ്രതിരോധ ദിനത്തിൽ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് ഖമനേയിയുടെ ആഹ്വാനം. ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പശ്ചിമേഷ്യയിൽ യുദ്ധഭീതി ഉടലെടുക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam