കായിക താരങ്ങളുടെ പരിക്ക് ചികിത്സിക്കാൻ ആയുർവ്വേദ ആശുപത്രി പരിഗണനയിൽ; മുഖ്യമന്ത്രി പിണറായി വിജയൻ

By Web TeamFirst Published Feb 25, 2019, 7:33 PM IST
Highlights

കായിക താരങ്ങളുടെ സംരക്ഷണത്തിന് ഉയർന്ന പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് മുഖ്യമന്ത്രി 

തിരുവല്ല: മികച്ച അടിസ്ഥാന സൗകര്യമൊരുക്കിയാൽ കായിക രംഗത്ത് പ്രതിഭയുടെ തിളക്കം കൂട്ടാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കായിക താരങ്ങൾക്ക് സർക്കാർ മികച്ച പരിഗണനയാണ് നൽകുന്നതെന്നും ചെങ്ങന്നൂരിൽ നിർമ്മിക്കുന്ന ജില്ലാ സ്റ്റേഡിയത്തിന്റെ തറക്കല്ലിടൽ  നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയിൽ നിന്ന് അനുവദിച്ച 49.7 കോടി ഉപയോഗിച്ചാണ് ചെങ്ങരൂരിൽ ജില്ലാ സ്റ്റേഡിയം ഒരുങ്ങുന്നത്. 

ഫിഫാ നിലവാരമുള ഫുട്ബോൾ ടർഫ്, സിന്തറ്റിക്ക് ട്രാക്ക്, സിമ്മിംഗ് പൂൾ ,മൾട്ടീ പ്ലക്സ് തീയറ്റർ, പാർക്ക് എന്നിങ്ങനെ വിപുലമായ സൗകര്യങ്ങൾ സ്‌റ്റേഡിയത്തിലുണ്ടാക്കും.  നഗരസഭയ സ്റ്റേഡിയം ഏറ്റെടുത്താണ് അന്താരാഷ്ട്ര നിലവാരത്തിൽ പുതിയ  സ്റ്റേഡിയം നിർമ്മിക്കുന്നത്. 
പരിമിതികളിൽ നിന്ന് കായിക രംഗത്ത്  വലിയ നേട്ടങ്ങൾ സൃഷ്ടിക്കാൻ സംസ്ഥാനത്ത് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. 

കായിക താരങ്ങളുടെ നിയമന കാര്യത്തിൽ സർക്കാർ ശക്തമായി ഇടപ്പെടുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി.  മൂന്ന് വർഷം കൊണ്ട് സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായ സജി ചെറിയാൻ എം എൽ എ അറിയിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കായിക താരങ്ങളെയും മുൻകാല ദേശീയ സംസ്ഥാന താരങ്ങളെയും പരിപാടിയുടെ ഭാഗമായി ആദരിച്ചു.

click me!