യാത്രക്കാർക്ക് സമ്മാനമായി ഔഷധസസ്യതൈകൾ നൽകി കൊച്ചി മെട്രോ

By Web TeamFirst Published Nov 5, 2018, 7:39 AM IST
Highlights

ആയുർവേദത്തിന്‍റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടാണ് ദേശീയ ആയുർവേദ ദിനത്തിൽ ഔഷധസസ്യതൈകളുടെ വിതരണം നടന്നത്.

 

കൊച്ചി: യാത്രക്കാർക്ക് സമ്മാനമായി ഔഷധസസ്യതൈകൾ നൽകി കൊച്ചി മെട്രോ. ആയുഷ് മിഷനും കൊച്ചി മെട്രോയും സംയുക്തമായാണ് പരിപാടിക്ക് ചുക്കാൻ പിടിച്ചത്. ആയുർവേദത്തിന്‍റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടാണ് ദേശീയ ആയുർവേദ ദിനത്തിൽ ഔഷധസസ്യതൈകളുടെ വിതരണം നടന്നത്. കൊച്ചി മെട്രോയുടെ പ്രധാന സ്റ്റേഷനുകളിൽ വന്നിറങ്ങിയ യാത്രക്കാർക്കാണ് തൈകൾ സമ്മാനമായി ലഭിച്ചത്.

അശോകം മന്താരം, നീർമരുത് ഉൾപ്പെടെ അപൂർവ ഓഷധസസ്യങ്ങളുടെ നാലായിരം തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്. ആയുഷ് വകുപ്പ്, ജില്ലാ ദേശീയ ആയുസ് മിഷൻ എന്നിവർ കെ എം ആർ എലുമായി കൈകോർത്താണ് പരിപാടി സംഘടിപ്പിച്ചത്. ആയുർവേദത്തിന്‍റെ പ്രാധാന്യം വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്തു.

ആയുർവേദ ദിനാചരണത്തിന്‍റെ ഭാഗമായി ഘോഷയാത്രയും തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുളള ദിനാചരണ പരിപാടികളും വരും ദിവസങ്ങളിൽ നടക്കും.


 

click me!