അയ്യപ്പഭക്തസംഗമത്തിന് ആയിരങ്ങള്‍; മാതാ അമൃതാനന്ദമയി വേദിയില്‍- തത്സമയം

Published : Jan 20, 2019, 05:25 PM ISTUpdated : Jan 20, 2019, 06:39 PM IST
അയ്യപ്പഭക്തസംഗമത്തിന് ആയിരങ്ങള്‍; മാതാ അമൃതാനന്ദമയി വേദിയില്‍- തത്സമയം

Synopsis

ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തില്‍ അയ്യപ്പഭക്ത സംഗമം തുടരുന്നു. തിരുവനന്തപുരം പുത്തരിക്കണ്ടം മെതാനത്ത് നടക്കുന്ന പരിപാടിയില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. പരിപാടിയില്‍ മുഖ്യാതിഥിയായ മാതാ അമൃതാന്ദമയി വേദിയിലെത്തി. 

തിരുവനന്തപുരം: ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തില്‍ അയ്യപ്പഭക്ത സംഗമം തുടരുന്നു. തിരുവനന്തപുരം പുത്തരിക്കണ്ടം മെതാനത്ത് നടക്കുന്ന പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുക്കുകയാണ്. പരിപാടിയില്‍ മുഖ്യാതിഥിയായി മാതാ അമൃതാന്ദമയി വേദിയിലെത്തി. ശംഖുനാദം മുഴക്കിയാണ് അമൃതാനന്ദമയിയെ വേദിയിലേക്ക് ആനയിച്ചത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല, ടിപി സെന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

നിരവധി പ്രമുഖരും വേദിയിലുണ്ട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി രണ്ട് ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. തിരുവനന്തപുരത്തേക്ക് ആയിരങ്ങളാണ് ഇപ്പോള്‍ അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുക്കാനായി എത്തിയിരിക്കുന്നത്. അയ്യപ്പ ഭക്തസംഗമത്തിന്റെ ഭാഗമായുള്ള നാമജപ ഘോഷയാത്രയിലും അവനവധി പേര്‍ പങ്കെടുക്കുന്നുണ്ട്.  പാളയത്തു നിന്നും പിഎംജിയിൽ നിന്നും ആരംഭിച്ച നാമജപ ഘോഷയാത്ര പുത്തരിക്കണ്ടം മൈതാനത്തിലാണ് സമാപിക്കുന്നത്. 

ലൈവ് വീഡിയോ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നന്ദി മോദിജി! ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും പതിവ് യാത്രക്കാർക്കും വലിയ ആശ്വാസം; മെമുവിൽ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 12 ആക്കി
അവയവങ്ങളുമായി യാത്ര; ജനങ്ങളുടെ ശ്രദ്ധയ്ക്ക്- KL07DF3177 നമ്പർ ആംബുലൻസിന് വഴിയൊരുക്കി സഹകരിക്കാം