
പത്തനംതിട്ട: വഴിയിലുടനീളമുള്ള പൊലീസിന്‍റെ നിരന്തരമായ പരിശോധനകൾ അയ്യപ്പ ഭക്തർക്ക് ബുദ്ധിമുട്ടാകുന്നതായി ആരോപണം. സംശയം തോന്നുന്നവരെ മലകയാറാൻ പോലും അനുവദിക്കാതെ തിരിച്ചയക്കുന്നുമുണ്ട്. പൊലീസ് നിരീക്ഷണങ്ങള്‍ പത്തനംതിട്ട മുതലാണ് ആരംഭിക്കുന്നത്. എരുമേലി പിന്നിട്ട് ഇലവുങ്കൽ എത്തുമ്പോൾ ബോംബ് സ്‍ക്വാഡ് അടക്കം വാഹനങ്ങൾ വിശദമായി പരിശോധിക്കും.
സംശയം തോന്നുന്ന വലിയ വാഹനങ്ങളിൽ വനിതാ പോലീസുകാരും കയറി നോക്കും. നീണ്ടയാത്ര കഴിഞ്ഞെത്തുന്ന ഭക്തർക്ക് ഈ പരിശോധനകൾ കാരണം സമയം നഷ്ടമാകുന്നെന്നാണ് പരാതി. സംഘടനാ നേതാക്കളെ പമ്പയിൽ നിന്നും മല കയറാൻ അനുവദിക്കാതെ തിരിച്ചയക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam