തൃപ്തി ദേശായിയുടെ പൂനെയിലെ വീട്ടിലേക്ക് നാമജപയാത്ര നടത്താനൊരുങ്ങി അയ്യപ്പകർമ്മ സമിതി

Published : Nov 16, 2018, 04:05 PM ISTUpdated : Nov 16, 2018, 05:02 PM IST
തൃപ്തി ദേശായിയുടെ പൂനെയിലെ വീട്ടിലേക്ക് നാമജപയാത്ര നടത്താനൊരുങ്ങി അയ്യപ്പകർമ്മ സമിതി

Synopsis

മണ്ഡല പൂജയ്ക്കായി ശബരിമല നട വൈകിട്ട് തുറക്കാനിരിക്കെ ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിയുടെ പൂനെയിലെ ധനക്വാഡിയിലെ വീട്ടിലേക്ക് പ്രതിഷേധ നാമജപയാത്ര നടത്താനൊരുങ്ങി അയ്യപ്പകർമ്മ സമിതി

പൂനെ:  മണ്ഡല പൂജയ്ക്കായി ശബരിമല നട വൈകിട്ട് തുറക്കാനിരിക്കെ ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിയുടെ പൂനെയിലെ ധനക്വാഡിയിലെ വീട്ടിലേക്ക് പ്രതിഷേധ നാമജപയാത്ര നടത്താനൊരുങ്ങി അയ്യപ്പകർമ്മ സമിതി. മലയാളികളാണ് പ്രതിഷേധ നാമജപയാത്രയുടെ സംഘാടകര്‍. വൈകിട്ട് 5 മണിക്ക് പ്രതിഷേധം നടത്തുമെന്നാണ് വിവരം. 

അതേസമയം ദര്‍ശനത്തിനായി എത്തിയ മഹാരാഷ്ട്രയിലെ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രതിഷേധം നിമിത്തം വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനായില്ല. എന്നാല്‍ ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് തൃപ്തി ദേശായിയും സംഘവും ഉള്ളത്. വാഹനവും താമസവും സ്വന്തം നിലയ്ക്ക് ഏർപ്പാട് ചെയ്താൽ, സുരക്ഷ ഒരുക്കാമെന്ന് പൊലീസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലുള്ള തൃപ്തി ദേശായിയുടെ മറുപടിക്ക് ശേഷം തുടർ നടപടി തീരുമാനിക്കുമെന്ന് പൊലീസ് വിശദമാക്കി.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊല്ലത്ത് സർക്കാർ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നു വീണത് ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് മേൽ; തലനാരിഴയ്ക്ക് രക്ഷ
'കോണ്‍ഗ്രസിലേക്കെന്നത് വ്യാജ വാർ‍ത്ത, സുധാകരന്‍റേത് വ്യക്തിപരമായ സന്ദർശനം'; അഭ്യൂഹങ്ങൾ തള്ളി സികെപി പത്മനാഭൻ