പൊലീസിനെതിരെ ദിലീപിന്‍റെ അഭിഭാഷകന്‍

Published : Aug 23, 2017, 11:15 AM ISTUpdated : Oct 05, 2018, 02:57 AM IST
പൊലീസിനെതിരെ ദിലീപിന്‍റെ അഭിഭാഷകന്‍

Synopsis

കൊച്ചി: സുനിൽകുമാറിന്‍റെ കത്തിന്‍റെ ആധികാരികതയെ ചോദ്യംചെയ്ത് കോടതിയില്‍ ദിലീപിന്‍റെ അഭിഭാഷകൻ . സുനിൽകുമാറിന്‍റെ കത്തിലുള്ളത് സുനിലിന്‍റെ ഭാഷയല്ലെന്ന് അഡ്വ ബി.രാമൻപിള്ള കോടതിയില്‍ വാദിച്ചു. കള്ളന്മാർ ഉണ്ടാക്കുന്ന കഥയ്ക്ക് പിന്നാലെയാണ് പൊലീസെന്നും പ്രതിഭാഗം ആരോപിച്ചു. ദിലീപിനെതിരായ ആരോപണങ്ങളത്രയും കെട്ടിച്ചമച്ചതാണെന്നും അതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് പ്രതിഭാഗം ഇന്നലെ വാദിച്ചത്. എന്നാല്‍ ദിലീപിനെതിരെ തങ്ങളുടെ കൈവശമുള്ള തെളിവുകള്‍ സംബന്ധിച്ച റിപ്പോ‍ര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാനാണ്  പ്രോസിക്യൂഷന്‍ നീക്കം. വാദം തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്
അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്