കടംവീട്ടാന്‍ അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റു; ദമ്പതികള്‍ പിടിയില്‍

Published : Sep 08, 2016, 11:11 AM ISTUpdated : Oct 05, 2018, 03:27 AM IST
കടംവീട്ടാന്‍ അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റു; ദമ്പതികള്‍ പിടിയില്‍

Synopsis

കാണ്‍പുര്‍: കടംവീട്ടാന്‍ ദമ്പതികള്‍ അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റു. കാണ്‍പൂരിലാണ് സംഭവം. കാണ്‍പൂരിലെ ബാബു പുര്‍വ കോളനിവാസികളായ ഖാലിദും ഭാര്യ സയിദയുമാണ് കുഞ്ഞിനെ ഒരു ബിസിനസുകാരന് ഒന്നരലക്ഷം രൂപയ്ക്കു കുഞ്ഞിനെ വിറ്റത്.  അഞ്ചു മക്കളില്‍ ഇളയ കുട്ടിയെ ആണ് വിറ്റത്.

തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്നു കാണിച്ച് പൊലീസില്‍ പരാതിയും നല്‍കി. വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു പരാതി. എന്നാല്‍ തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടില്‍നിന്ന് അരലക്ഷത്തിലധികം രൂപയും കണ്ടെടുത്തു. കടം വീട്ടാന്‍ മറ്റൊരു മാര്‍ഗവും കാണാതെ വന്നപ്പോഴാണ് കുട്ടിയെ വിറ്റതെന്നാണ് മാതാവ് സയിദ പറയുന്നത്. കുട്ടിയെ വാങ്ങിയ ബിസിനസുകാരന്‍ ഹാരൂണും പൊലീസ് പിടിയിലായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: കടലിൽ വീണ്ടും ഇറാൻ്റെ കനത്ത പ്രഹരം; അമേരിക്കയുടെ അടക്കം രണ്ട് ചരക്ക് കപ്പലുകൾ തകർത്തു, നിരവധി പേരെ കാണാതായി
'എന്റെ സ്നേഹിതന്മാർ നടത്തിയ ഗൂഢാലോചനയാണ് പോറ്റി നൽകിയ പരാതി'; വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ