ശാന്തയുടെ പരിക്ക് ഗുരുതരമായതുകൊണ്ട് പാലക്കാട് നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ഭർത്താവ് രാമചന്ദ്രനെ മണ്ണാർക്കാട് പോലീസ് കസ്റ്റഡിയിൽ എടുത്തു.
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പരസ്പരം കുത്തി ഭാര്യയുെ ഭർത്താവും. തന്നെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭർത്താവിനെ ഭാര്യ തിരിച്ചുകുത്തിയതോടെയാണ് ഇരുവർക്കും പരിക്കേറ്റിരിക്കുന്നത്. മണ്ണാർക്കാട് കണ്ടമംഗലത്താണ് കുടുംബ വഴക്കിനെ തുടർന്ന് 72കാരൻ രാമചന്ദ്രൻ ഭാര്യ ശാന്തയെ കുത്തി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ ശാന്ത തിരിച്ച് ഭർത്താവ് രാമചന്ദ്രനെയും കുത്തി. പരിക്കേറ്റ രണ്ടു പേരെയും പ്രദേശവാസികളും പൊലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ശാന്തയുടെ പരിക്ക് ഗുരുതരമായതുകൊണ്ട് പാലക്കാട് നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ഭർത്താവ് രാമചന്ദ്രനെ മണ്ണാർക്കാട് പോലീസ് കസ്റ്റഡിയിൽ എടുത്തു.

