
വാഹനാപകടങ്ങളും നിയമലംഘനങ്ങളും ഗണ്യമായി കുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് സെൻട്രൽ ബാങ്ക് ഇത്തരമൊരു നിർദേശം മുന്നോട്ടു വെച്ചത്. ഡ്രൈവറുടെ കാര്യക്ഷമതയും ചരിത്രവും വിലയിരുത്തി ഇൻഷുറൻസ് തുക നിശ്ചയിക്കുന്ന സംവിധാനം നടപ്പാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
ഓരോ ഡ്രൈവറുടെയും റോഡിലെ ചരിത്രം ബന്ധപ്പെട്ട വകുപ്പുകളുമായി ബന്ധപ്പെട്ടു പരിശോധിച്ച് വിലയിരുത്തും. വാഹനം ഏതു തരത്തിൽ പെട്ടതാണ്, ഒരു വർഷം എത്ര കിലോമീറ്റർ സഞ്ചരിച്ചു, മുമ്പ് രജിസ്റ്റർ ചെയ്യപ്പെട്ട നിയമലംഘനങ്ങൾ,അപകടങ്ങൾ എന്നിവയെല്ലാം പരിശോധിച്ച ശേഷമായിരിക്കും ഇൻഷുറൻസ് തുക തീരുമാനിക്കുക.
കൂടുതൽ അപകടങ്ങളും നിയമലംഘനങ്ങളും നടത്തിയ വ്യക്തിയാണെങ്കിൽ വാഹനത്തിന്‍റെ ഇൻഷൂറൻസ് തുക അതിനനുസരിച്ച് കൂടും. വാഹനാപകടത്തെ തുടർന്നുണ്ടാകുന്ന നഷ്ടങ്ങൾക്ക് പരിഹാരം നൽകുന്നത് സംബന്ധിച്ച നിർദേശങ്ങളും സെൻട്രൽ ബാങ്ക് ഇൻഷുറൻസ് കമ്പനികൾക്ക് നൽകിയ സർക്കുലറിൽ വിശദീകരിച്ചിട്ടുണ്ട്.
രാജ്യത്ത് തുടർച്ചയായി വാഹനാപകടങ്ങൾ ഉണ്ടാകുന്ന സ്ഥലം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും അപകടങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങൾ കണ്ടെത്താനും സെൻട്രൽ ബാങ്ക് ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam