
ഉത്തരേന്ത്യയെ ഞെട്ടിച്ച് ദേവേന്ദ്ര സിംഗ് എന്ന ബണ്ടിചോര്‍ തലസ്ഥാനത്ത് നടത്തിയ മോഷണം വലിയ വാര്‍ത്തയായിരുന്നു. പട്ടം മരപ്പാലത്തുള്ള വീട്ടില്‍ നിന്നും 2013 ജനുവരി 20ന് ഔട്ട് ലാണ്ടര്‍ കാറും ലാപ് ടോപ്പും ഉള്‍പ്പെടെ 29 ലക്ഷം രൂപയുടെ മോഷണം നടത്തിയെന്നാണ് കേസ്. വീട്ടിലുണ്ടായിരുന്ന സിസിസിടി ദൃശ്യങ്ങളില്‍ നിന്നാണ് മോഷ്ടാവ് ഉത്തരന്ത്യക്കാരനാണ് തിരിച്ചറിയുന്നത്.
ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് മോഷ്ടാവ് കുപ്രസിദ്ധനായ ബണ്ടിയാണെന്ന് തിരിച്ചറിഞ്ഞത്. ബണ്ടിയുടെ ജീവിതം സിനിമാവുകയും ഇതേ തുര്‍ന്ന് റിയാലിറ്റി ഷോയുമൊക്കെ പങ്കെടുത്തശേഷമാണ് ഉത്തരന്ത്യയില്‍ നിന്നും മുങ്ങി തിരുവനന്തപുരത്ത് മോഷണം നടത്തുന്നത്. മോഷ്ടാവ് ബണ്ടിയാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് വലവീശി. മോഷ്ടിച്ച കാറുമായി കര്‍ണാകയിലേക്ക് കടക്കുന്നതിനിടെ പൊലീസ് പിന്തുടര്‍ന്നു.
എന്നാല്‍ കൃഷ്ണഗിരിയില്‍വച്ച് വാഹനം ഉപേക്ഷിച്ച് ബണ്ടികടന്നു. പിന്നീട് പൊങ്ങിയത് പൂനയിലാണ്. ഒരു ഹോട്ടലില്‍ മുറിയെടുത്തപ്പോഴാണ് ബണ്ടിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത ചോദ്യം ചെയ്തപ്പോഴാണ് മറ്റ് പല മോഷണങ്ങളും തെളിയുന്നു. മോഷ്ടിച്ച കാറുമായി കറങ്ങി നടന്ന് മാല പിടിച്ചുപറിക്കുയായിരുന്നു പ്രധാന രീതി. മ്യൂസിയം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും ഒരു കാര്‍മോഷ്ടിച്ചായിരുന്ന മോഷണം നടത്തിയത്.
എറണാകുളത്തും തൃശൂരും മാല പൊട്ടിച്ചതിന് കേസെടുത്തു. മ്യൂസിയത്തെ കേസില്‍ നേരത്തെ വെറുവെവിട്ടു. ബണ്ടിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു അഭിഭാഷകന്റെ വാദം. പക്ഷെ മെഡിക്കല്‍ ബോര്‍ഡ് ബണ്ടിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും വിചാരണ നടത്താമെന്നും റിപ്പോര്‍ട്ട് നല്‍കി.
ഇതേ തുടര്‍ന്നാണ് നടപടികള്‍ തുടങ്ങിയത്. നാലുവര്‍ഷമായി പൂജപ്പുര ജയിലെ പ്രത്യേക സെല്ലിലാണ് ബണ്ടിചോര്‍.300 കേസില്‍ പ്രതിയായ മോഷ്ടാവിന് പരമാവധി ശിക്ഷയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. ഭവനഭേദനം, മോഷണം തെളിവ നശിപ്പിക്കല്‍ തുടങ്ങിയവയാണ് ബണ്ടിക്കെതികായ കുറ്റങ്ങള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam