ഏയ് ദീദി എന്ന് തെരുവ് ഗുണ്ടകളെ പോലെ വിളിച്ചു ,മമതയെ അമിത് ഷാ അധിക്ഷേപിച്ചെന്ന പ്രചരണവുമായി തൃണമൂല്‍, വിവാദങ്ങൾ തള്ളി ശക്തമായ പ്രചരണം തുടരാൻ ബിജെപി

Published : Apr 22, 2026, 08:57 AM ISTUpdated : Apr 22, 2026, 09:01 AM IST
Mamta banerjee pics

Synopsis

ദീദി ഓ ദീദി എന്ന് മോദി തുടക്കമിട്ട അധിക്ഷേപം ഇന്നും ഷാ തുടരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത:  ബംഗാളിൽ നാളെ വോട്ടെടുപ്പ് .മമത ബാനർജിയെ അമിത് ഷാ അധിക്ഷേപിച്ചെന്ന പ്രചരണം ശക്തമാക്കി TMC  ഏയ് ദീദി എന്ന് തെരുവ് ഗുണ്ടകളെ പോലെ വിളിച്ചുവെന്നാണ് ആക്ഷേപം ദീദി ഓ ദീദി എന്ന് മോദി തുടക്കമിട്ട അധിക്ഷേപം ഇന്നും ഷാ തുടരുന്നു ബംഗാളിൻ്റെ അമ്മയെ അധിക്ഷേപിച്ചത് സഹിക്കില്ല എന്നും നേതാക്കൾ പറഞ്ഞു വിവാദങ്ങൾ തള്ളി ശക്തമായ പ്രചരണം തുടരാനാണ് ബിജെപി തീരുമാനം അമിത് ഷാ 27 വരെ ബംഗാളിൽ തന്നെ തിടരും ഇന്നലെ രാത്രി 4 മണിക്കൂർ കൊൽക്കത്തയിൽ യോഗം ചേർന്നു സ്ഥിതി വിലയിരുത്തി

ബംഗാളിൽ ഇനിയും ബിജെപി പ്രവർത്തകർക്ക് എതിരായി ആക്രമണം തുടർന്നാൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തും എന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു ഖര്ഗെയുടെ തീവ്രവാദി പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

152 മണ്ഡലങ്ങൾ നാളെ പോളിം​ഗ് ബൂത്തിലെത്താനിരിക്കേ പശ്ചിമബം​ഗാളിൽ പലയിടത്തും സംഘർഷം. പശ്ചിം മേദിനിപൂരിലെ ദാന്റനിൽ ടിഎംസി പ്രവർത്തകർ നൂറോളം ബിജെപി പ്രവർത്തകരെ ക്രൂരമായി മർദിച്ചെന്നാണ് പരാതി. ആശുപത്രിയിൽ പ്രവേശിപ്പിച്ച 15 പേരിൽ ഒരാളുടെ നില ​ഗുരുതരമാണ്. കൊൽക്കത്തയിലും നന്ദി​ഗ്രാമിലും നേരത്തെ ബിജെപി ടിഎംസി പ്രവർത്തകർ റോഡിൽ ഏറ്റുമുട്ടിയിരുന്നു. സൗത്ത് 24 പർ​ഗാനസിലെ ഭാം​ഗറിൽ ടിഎംസി ഐഎസ്എഫ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. കൂച്ബിഹാറിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു.

ബിജെപിക്ക് മേൽക്കൈയുള്ള വടക്കൻ ബം​ഗാളിലെ 16 ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. 3.6 കോടി വോട്ടർമാരാണ് മറ്റന്നാൾ പോളിം​ഗ് ബൂത്തിലെത്തുന്നത്. ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള മുർഷിദാബാദ്, മാൾഡ, ബർധമാൻ, ബിർഭൂം, നാദിയ ജില്ലകളും ഇതിലുൾപ്പെടും. തുടർ സംഘർഷ സാധ്യത കണക്കിലെടുത്ത് 2.4 ലക്ഷം സുരക്ഷാ ഉദ്യോ​ഗസ്ഥരെ ഇത്തവണ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാൾ ഒന്നര ഇരട്ടിയോളം അർദ്ധസൈനികരാണ് സംസ്ഥാനത്തുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനം നാളെ; മന്ത്രിമാർ ഉൾപ്പെടെ ഉന്നതയോ​ഗത്തിന് ഹൈക്കോടതി അനുമതി, ഇന്ന് സ്പെഷ്യൽ ക്യാബിനറ്റ്
പാലിയേക്കര ടോള്‍ പ്ലാസയില്‍ വന്‍ രാസ ലഹരി വേട്ട; 90 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിൽ