തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനം നാളെ. ദേവസ്വം, ജില്ലാ ഭരണകൂട യോഗം നാളെ രാവിലെ 10.30ന്. യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി നൽകി.

തൃശൂർ: തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനം നാളെ. ദേവസ്വം, ജില്ലാ ഭരണകൂട യോഗം നാളെ രാവിലെ 10.30ന് നടക്കും. യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി നൽകിയതായി ദേവസ്വം മന്ത്രി വിഎൻ വാസവൻ അറിയിച്ചു. നാളെ നടക്കുന്ന യോ​ഗത്തിന് ശേഷമായിരിക്കും പൂരം നടത്തിപ്പിൽ തീരുമാനം ഉണ്ടാകുക. സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുക്കില്ലെന്നും ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എത്ര പേർ അപകടത്തിൽ പെട്ടു എന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സംഭവം നടന്ന സ്ഥലത്തുനിന്നും ഒരു മൃതദേഹാവശിഷ്ടം ഇന്നത്തെ തെരച്ചിലിൽ കിട്ടി. പൂരം കഴിയാതെ താൻ തൃശൂരിൽ നിന്നും മടങ്ങുന്നില്ലെന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. ദുരന്ത പശ്ചാത്തലത്തിൽ സ്പെഷ്യൽ ക്യാബിനറ്റ് ഇന്ന് നടക്കും. ചികിത്സയിലായതിനാലാണ് മുഖ്യമന്ത്രി സംഭവ സ്ഥലത്ത് എത്താത്തതെന്ന് അദ്ദേഹം അറിയിച്ചു.