കണ്ടാൽ മാന്യനായ ബാംഗ്ളൂർ മലയാളി; കയ്യിൽ കഞ്ചാവ്; ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റിൽ

By Web TeamFirst Published Feb 7, 2019, 11:39 PM IST
Highlights

നഗരത്തിലെ സ്കൂളുകളിലും കോളേജുകളിലും കുട്ടികൾക്കിടയിൽ കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് 

തിരുവല്ല: വിൽപനയ്ക്കായി എത്തിച്ച രണ്ടു കിലോ കഞ്ചാവുമായി ബാംഗ്ലൂരിൽ താമസിക്കുന്ന മലയാളി അറസ്റ്റിൽ. ചങ്ങനാശ്ശേരി വിഷ്ണു ഭവനിൽ ദേവാനന്ദിനെയാണ് തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാന്‍റിന് സമീപത്ത് നിന്ന് തിരുവല്ല പൊലീസ് പിടികൂടിയത്. 
നഗരത്തിലെ സ്കൂളുകളിലും കോളേജുകളിലും കുട്ടികൾക്കിടയിൽ കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

ചെറുകിട കച്ചവടക്കാർക്ക് വേണ്ടി ബാംഗ്ലൂരിൽ നിന്നും കഞ്ചാവ് തിരുവല്ലയിൽ എത്തിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. മാന്യമായ വസ്ത്രം ധരിച്ച് സംശയം തോന്നാത്ത വിധമാണ് കഞ്ചാവ് ബാംഗ്ലൂരിൽ നിന്നും വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നത്. 
 

click me!