
മാനന്തവാടി: വയനാട്ടിൽ സഹകരണ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ സിപിഎമ്മിന് കുരുക്കാവുന്നു.
സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ കുറിപ്പ് എഴുതി വെച്ചതിനുശേഷം വച്ചശേഷം ബാങ്ക് ജീവനക്കാരൻ ആത്മഹത്യ ചെയ്തു. തവിഞ്ഞാൽ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ അനിൽകുമാർ ആണ് ആത്മഹത്യ ചെയ്തത്.
ബാങ്ക് പ്രസിഡണ്ടും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ വാസുവിനെതിരെ 6 ആത്മഹത്യ കുറിപ്പുകൾ പോലീസ് കണ്ടെടുത്തു. വാസു നടത്തിയ അഴിമതി തൻറെ മേൽ കെട്ടിവയ്ക്കാൻ ശ്രമിച്ചുവെന്നാണ് അനിൽകുമാർ ആത്മഹത്യ കുറിപ്പിൽ പറയുന്നത് ആരോപിക്കുന്നത്.
ബാങ്കിലെ അഴിമതിക്ക് ഉത്തരവാദി പ്രസിഡൻറായ നേതാവെന്ന് ആത്മഹത്യാക്കുറിപ്പില്‍ ആരോപണമുണ്ട്.
പോലീസ് അന്വേഷണം തുടങ്ങി. സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തലപ്പുഴയിൽ പ്രതിഷേധ പ്രകടനം നടന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam