മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളൽ; മൂന്നാഴ്ച കൂടി സമയം ചോദിച്ച് കേന്ദ്രസർക്കാർ

Published : Sep 10, 2025, 12:42 PM IST
Mundakkai landslide

Synopsis

മൂന്നാഴ്ച കൂടി കേന്ദ്രസർക്കാർ സമയം ചോദിച്ചിരിക്കുകയാണ്. ഏത് മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത് എന്നതില്‍ ആശയക്കുഴപ്പമെന്നാണ് വിഷയത്തിൽ കേന്ദ്രത്തിന്റെ മറുപടി.

കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിൽ അലംഭാവം തുടർന്ന് കേന്ദ്രസർക്കാർ‌. മൂന്നാഴ്ച കൂടി കേന്ദ്രസർക്കാർ സമയം ചോദിച്ചിരിക്കുകയാണ്. ഏത് മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത് എന്നതില്‍ ആശയക്കുഴപ്പമെന്നാണ് വിഷയത്തിൽ കേന്ദ്രത്തിന്റെ മറുപടി. എന്നാൽ കേരള ബാങ്ക് കടം എഴുതിത്തള്ളിയെന്ന കാര്യം ഹൈക്കോടതി വീണ്ടും ഓർമ്മിപ്പിച്ചു. മൂന്നാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം