ലോട്ടറിയെടുക്കാന്‍ എസ്ബിഐ ബാങ്ക് മാനേജര്‍ മോഷ്ടിച്ചത് 84 ലക്ഷം രൂപയുടെ നാണയങ്ങള്‍

By Web TeamFirst Published Dec 17, 2018, 10:53 AM IST
Highlights

തരക് ജെയ്സ്വാള്‍‍, അദ്ദേഹത്തെ ആരും ഒരിക്കലും ഒരു കള്ളനായി കണ്ടിരുന്നില്ല. മാന്യന്‍, എട്ട് വര്‍ഷം നീണ്ട സര്‍വീസിനിടയില്‍ യാതൊരു ചീത്തപ്പേരും കേള്‍പ്പിക്കാത്ത ആള്‍... 

കൊല്‍ക്കത്ത: തരക് ജെയ്സ്വാള്‍‍, അദ്ദേഹത്തെ ആരും ഒരിക്കലും ഒരു കള്ളനായി കണ്ടിരുന്നില്ല. മാന്യന്‍, എട്ട് വര്‍ഷം നീണ്ട സര്‍വീസിനിടയില്‍ യാതൊരു ചീത്തപ്പേരും കേള്‍പ്പിക്കാത്ത ആള്‍... ഇതായിരുന്നു പശ്ചിമബംഗാളിന്‍റെ തലസ്ഥാന നഗരമായ കൊല്‍ക്കത്തയില്‍ മെമാരി ബ്രാഞ്ചിലെ സീനിയര്‍ മാനേജരായിരുന്ന തരക്. 

പക്ഷെ, ലോട്ടറിയോടും ഗാംബ്ലിങ്ങിനോടുമുള്ള ഭാഗ്യപരീക്ഷണ ഭ്രമം തരകിനെ മറ്റൊരളാക്കി. തന്‍റെ സ്ഥാനമാനങ്ങള്‍ മറന്ന അദ്ദേഹം താന്‍ തന്നെ കസ്റ്റോഡിയനായ ബാങ്കിന്‍റെ പണം എടുത്ത് ലോട്ടറിയെടുത്തു. 17 മാസം കൊണ്ട് 84ലക്ഷം രൂപയാണ് അദ്ദേഹം ബാങ്കില്‍ നിന്ന് കവര്‍ന്നത്. മുഴുവന്‍ ലോട്ടറിയെടുക്കാനായിരുന്നു ഉപയോഗിച്ചത്.

മറ്റൊരു കൗതുകവും സംഭവത്തിനുണ്ട്. മോഷ്ടിക്കപ്പെട്ട 84 ലക്ഷം രൂപയും നാണയങ്ങളായിരുന്നു എന്നതാണത്. നിലവില്‍ വിപണിയിലുള്ള ഏറ്റവും വലിയ നാണയ തുകയായ പത്ത് രൂപ നിരക്കില്‍, ശരാരശരി 25 പ്രവൃത്തി ദിവസം കണക്കാക്കിയാല്‍ മാസത്തില്‍ 50000 കോയിന്‍, അല്ലെങ്കില്‍ ദിവസം 2000 കോയിന്‍ അദ്ദേഹം ബാങ്കില്‍ നിന്ന് കടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

നവംബര്‍ അവസാനവാരം ഓഡിറ്റിങ് ആരംഭിച്ചപ്പോഴായിരുന്നു തരക് നടത്തിയ തിരിമറി വെളിച്ചത്തുവന്നത്. വലിയ അളവില്‍ കോയിന്‍ കണ്ടെത്തിയ ഓഡിറ്റ് സംഘം അത് എണ്ണി തിട്ടപ്പെടുത്തി. ഇതോടെ കണക്കില്‍ വലിയ വ്യത്യാസം കണ്ടെത്തുകയായിരുന്നു. ഓഡിറ്റിങ്ങില്‍ തിരിമറി കണ്ടെത്തിയതോടെ തരക് ഓഫീസിലെത്തിയില്ല. തുടര്‍ന്ന് ബ്രാഞ്ച് മാനേജര്‍ പൊലീസില്‍ വിവരം അറിയിച്ചു. 

മറ്റൊരു ലോക്കറിന്‍റെ കീ തരകിന്‍റെ ഭാര്യ ബ്രാഞ്ചിലെത്തിച്ചു. ഒടുവില്‍ അറസ്റ്റിലായപ്പോള്‍ തരക് കുറ്റം സമ്മതിച്ചു. താന്‍ തനിച്ചാണ് ഇത് ചെയ്തതെന്നും ആരും സഹായിച്ചില്ലെന്നും തരക് പൊലീസിനോട് പറഞ്ഞു. താന്‍ മോഷ്ടിച്ച തുക മുഴുവന്‍ ലോട്ടറിയെടുക്കാനാണ് ഉപയോഗിച്ചതെന്നും തരക് 

click me!