സുപ്രീംകോടതി വിലക്കിന് പുല്ലുവില; കാസര്‍ഗോഡ് പോത്തോട്ട മത്സരം നടത്തി

By Web TeamFirst Published Dec 17, 2018, 12:03 AM IST
Highlights

കർണാടകയോട് ചേർന്നുള്ള അതിർത്തി ഗ്രാമമാണ് പൈവളിഗെ. കർണാടകയിലെ സമീപപ്രദേശങ്ങളിൽ ഇത്തരം മത്സരങ്ങൾ നടക്കുന്നുണ്ട്. അതുകൊണ്ട് കേരളത്തിലും വിലക്കുണ്ടാവില്ലെന്ന ധാരണയിലാണ് മത്സരം സംഘടിപ്പിച്ചതെന്നാണ് സംഘാടകർ പറയുന്നത്

കാസര്‍ഗോഡ്: സുപ്രീം കോടതി വിലക്ക് മറികടന്ന് കാസര്‍ഗോഡ് പോത്തോട്ട മത്സരം നടത്തി. പൈവളിഗെ ലാൽഭാഗിലാണ് പൊലീസ് നിർദേശം ലംഘിച്ച് കമ്പള എന്ന പോത്തോട്ട മത്സരം സംഘടിപ്പിച്ചത്. സുപ്രീം കോടതിയാണ് കർണാടകയിലെ കമ്പള പോത്തോട്ട മത്സരവും തമിഴ്നാട്ടിലെ ജെല്ലിക്കെട്ടും കേരളത്തിലെ കാളപൂട്ട് മത്സരങ്ങളും നിരോധിച്ചത്.

കർണാടകയും തമിഴ്നാടും പ്രത്യേക നിയമ നിർമ്മാണത്തിലൂടെ നിരോധനം മറികടന്നു. കേരളത്തിൽ ഇപ്പോഴും ഇത്തരം മത്സരങ്ങൾക്ക് വിലക്കുണ്ട്. ഇതിനിടയിലാണ് കാസര്‍ഗോഡ് പോത്തോട്ട മത്സരം സംഘടിപ്പിച്ചത്. കർണാടകയോട് ചേർന്നുള്ള അതിർത്തി ഗ്രാമമാണ് പൈവളിഗെ.

കർണാടകയിലെ സമീപപ്രദേശങ്ങളിൽ ഇത്തരം മത്സരങ്ങൾ നടക്കുന്നുണ്ട്. അതുകൊണ്ട് കേരളത്തിലും വിലക്കുണ്ടാവില്ലെന്ന ധാരണയിലാണ് മത്സരം സംഘടിപ്പിച്ചതെന്നാണ് സംഘാടകർ പറയുന്നത്. മൃഗസ്നേഹികളുടെ സംഘടന പെറ്റ നൽകിയ പരാതിയെ തുടർന്ന് കമ്പള നടത്തരുതെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നൽകിയിരുന്നു.

കർണാടകയിൽ നിന്നും കാസര്‍ഗോഡ് നിന്നുമായി നൂറുകണക്കിന് പോത്തുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഉത്തരവ് ലംഘിച്ചതിന് സംഘാടകർക്കും പങ്കെടുത്തവർക്കുമെതിരെ നിയമ നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 

click me!