ബാങ്ക് ജീവനക്കാരുടെ സമരം; രണ്ടാം ദിവസവും പൂർണം

Web Desk |  
Published : May 31, 2018, 05:47 PM ISTUpdated : Jun 29, 2018, 04:12 PM IST
ബാങ്ക് ജീവനക്കാരുടെ സമരം; രണ്ടാം ദിവസവും പൂർണം

Synopsis

രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ സമരം രണ്ടാംദിവസവും പൂർണം  പൊതുമേഖല-സ്വകാര്യ ബാങ്കുകളെല്ലാം അടഞ്ഞ് കിടക്കുകയാണ്

കൊച്ചി:  രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ സമരം രണ്ടാംദിവസവും പൂർണം. പൊതുമേഖല-സ്വകാര്യ ബാങ്കുകളെല്ലാം അടഞ്ഞ് കിടക്കുകയാണ്. ബാങ്ക് ശാഖകൾ വഴിയുള്ള പണമിടപാടുകളും ചെക്ക്,ഡിഡി ക്ലിയറൻസുമെല്ലാം തടസ്സപ്പെട്ടു. അതേസമയം എടിഎം ഇടപാടുകൾക്കും ഇന്‍റെർനെറ്റ് ബാങ്കിംഗിനും കാര്യമായ തടസ്സമുണ്ടായിട്ടില്ല.

വേതന വർദ്ധന ആവശ്യപ്പെട്ടാണ് 10 ലക്ഷം ബാങ്ക് ജീവനക്കാർ പണിമുടക്കുന്നത്. നാളെ രാവിലെ ആറ് മണി വരെയാണ് 48 മണിക്കൂർ പണിമുടക്ക്. വേതന വർദ്ധിച്ച സംബന്ധിച്ച ചർച്ചകൾ തുടരുകയാണെന്നും നാളെ മുതൽ ബാങ്കുകൾ തടസ്സമില്ലാതെ പ്രവർത്തിക്കുമെന്നും ബാങ്ക് യൂണിയനുകളുടെ ഐക്യവേദി അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രവാദവും അന്ധവിശ്വാസ ചൂഷണവും തടയാൻ നിയമം; വിദഗ്ധ സമിതി കരട് ബിൽ സമർപ്പിച്ചു
ജോലി രാജിവച്ച ശേഷം 10000 രൂപ തടഞ്ഞുവെച്ചു, വസ്ത്രശാലയ്ക്ക് തീയിട്ട മുൻജീവനക്കാരൻ പിടിയിൽ, കത്തിനശിച്ചത് 24കോടിയുടെ തുണിത്തരങ്ങൾ