
വയനാട്: പുല്‍പ്പള്ളിക്കടുത്തുള്ള പെരിക്കല്ലൂരില്‍ സ്ഥലമുണ്ടായിട്ടും കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോ നിര്‍മാണം വൈകിപ്പിക്കുന്നു. ഡിപ്പോക്കായി മുള്ളന്‍കൊല്ലി പഞ്ചായത്ത് അധികൃതര്‍ രണ്ടേക്കര്‍ സ്ഥലം ഏറ്റെടുത്തിട്ട് മാസങ്ങള്‍ കഴിഞ്ഞു. എന്നാല്‍ കെ.എസ്.ആര്‍.സിയുടെ ഭാഗത്ത് നിന്ന് അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല.
കുറവ ദ്വീപടക്കം നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പെരിക്കല്ലൂരിനടുത്തുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് 17 ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ട്. 1990 തുടക്കത്തിലാണ് ഇവിടെനിന്ന് കൂടുതല്‍ ബസ് സര്‍വിസുകള്‍ ആരംഭിച്ചത്. അന്ന് മുതല്‍ ബസ് ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കുന്നത് നാട്ടുകാരാണ്. ഡിപ്പോയില്ലാത്തതിനാല്‍ ജീവനക്കാര്‍ ബസിനുള്ളിലോ സ്വകാര്യ സ്ഥലത്തോ വിശ്രമത്തിന് ആശ്രയിക്കേണ്ട അവസ്ഥയാണ്. സ്വകാര്യ ബസുകാരെ സഹായിക്കാനാണ് അനുകൂല സാഹചര്യങ്ങളെല്ലാം ഉണ്ടായിട്ടും ഡിപ്പോ നിര്‍മാണം വൈകിപ്പിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
മുള്ളന്‍കൊല്ലി പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലാണ് സ്ഥലം. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിക്കഴിഞ്ഞാല്‍ മാത്രമെ കെ.എസ്.ആര്‍.ടി.സി സ്ഥലം ഏറ്റെടുക്കുകയുള്ളൂ. ബസ് സ്റ്റാന്‍റ് പണിയാനായി ഒരേക്കര്‍ സ്ഥലം പെരിക്കല്ലൂര്‍ സെന്‍റ് തോമസ് പള്ളി സൗജന്യമായി വിട്ടുനല്‍കിയിരുന്നു. മറ്റൊരേക്കര്‍ സ്ഥലം പഞ്ചായത്ത് വിലകൊടുത്ത് വാങ്ങുകയും ചെയ്തു. 50 ലക്ഷം രൂപയോളം ഇതിനായി ചെലവഴിച്ചു. ഭൂമി പഞ്ചായത്തിന് കൈമാറിയിട്ട് ആറ് മാസത്തിലേറെയായി.
ഭൂമി ഏറ്റെടുത്തതല്ലാതെ ഇവിടെ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടിയുണ്ടായിട്ടില്ല. തുറസായ സ്ഥലത്ത് ബസുകള്‍ നിര്‍ത്തിയിട്ട് വിശ്രമിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ജീവനക്കാര്‍ക്ക്. മഴ പെയ്താല്‍ ബസുകള്‍ നിര്‍ത്തിയിടുന്ന ഭാഗം ചെളിക്കുളമാകും. ഇവിടം കോണ്‍ക്രീറ്റ് ചെയ്യാനായി 20 ലക്ഷം രൂപ അനുവദിക്കുമെന്ന് പഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ തുക കഴിഞ്ഞ സാമ്പത്തിക വര്‍ഷം വകമാറ്റി ചെലവഴിച്ചു. ദീര്‍ഘദൂര ബസുകള്‍ രാത്രിയില്‍ പോലും റോഡരികില്‍ നിര്‍ത്തിയിടുകയാണ് പതിവ്.
ഡിപ്പോക്കായി എടുത്ത റോഡില്‍, റോഡ് നിര്‍മ്മാണത്തിനായി കൊണ്ടുവന്ന സ്വകാര്യ വ്യക്തിയുടെ നിര്‍മാണ വസ്തുക്കളും യന്ത്രങ്ങളും വാഹനങ്ങളും കാലങ്ങളായി നിത്തിയിട്ടിരിക്കുകയാണ്. ഡിപ്പോയ്ക്കാവശ്യമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി നല്‍കിയാല്‍ മാത്രമെ സര്‍ക്കാര്‍ സഹായം ലഭിക്കുകയുള്ളൂ. ഡിപ്പോയ്ക്കായി ഒന്നരക്കോടി നല്‍കാമെന്ന് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam