നിലമ്പൂരില്‍ ഒരു കോടിയുടെ നിരോധിത നോട്ടുകള്‍ പിടികൂടി

By Prabeesh PPFirst Published Sep 16, 2018, 10:53 PM IST
Highlights

നിലമ്പൂരില്‍ ഒരു കോടി രൂപയുടെ നിരോധിത നോട്ടുകളുമായി അഞ്ച് പേര്‍ പിടിയിലായി. പണം മാറ്റി നല്‍കാമെന്ന് വാഗ്ധാനം ചെയ്ത് പാലക്കാട് സ്വദേശിയില്‍നിന്നാണ് ഇവര്‍ പഴയ നോട്ടുകള്‍ വാങ്ങിയത്. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ ജലീല്‍, ഫിറോസ് ബാബു, മഞ്ചേരി സ്വദേശി ഷൈജല്‍, തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സന്തോഷ്, കാഞ്ചിപുരം സ്വദേശി കെ. സോമനാഥന്‍ എന്നിവരാണ് പിടിയിലായത്. 

മലപ്പുറം: നിലമ്പൂരില്‍ ഒരു കോടി രൂപയുടെ നിരോധിത നോട്ടുകളുമായി അഞ്ച് പേര്‍ പിടിയിലായി. പണം മാറ്റി നല്‍കാമെന്ന് വാഗ്ധാനം ചെയ്ത് പാലക്കാട് സ്വദേശിയില്‍നിന്നാണ് ഇവര്‍ പഴയ നോട്ടുകള്‍ വാങ്ങിയത്. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ ജലീല്‍, ഫിറോസ് ബാബു, മഞ്ചേരി സ്വദേശി ഷൈജല്‍, തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സന്തോഷ്, കാഞ്ചിപുരം സ്വദേശി കെ. സോമനാഥന്‍ എന്നിവരാണ് പിടിയിലായത്. 

പാലക്കാട് സ്വദേശിയില്‍നിന്ന് മൂന്ന് ദിവസം മുന്പാണ് ഒരു കോടി രൂപയുടെ പഴയ നോട്ടുകള്‍ ഇവര്‍ വാങ്ങിയത്. പണം മാറ്റി നല്‍കാമെന്ന് വാഗ്ധാനം ചെയ്ത് കമ്മീഷനായി അ‍ഞ്ച് ലക്ഷം രൂപയും മേടിച്ചിരുന്നു. ഈ പണവുംകൊണ്ട് നിലന്പൂരിലെത്തിയതായി പൊലീസിന് രഹസ്യവിവരം കിട്ടി. തുടര്‍ന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് രണ്ട് കാറുകളിലായി സഞ്ചരിച്ച സംഘത്തെ പിടികൂടിയത്.

പണം മാറ്റിനല്‍കാനാവില്ലെന്ന് ഏജന്റുമാര്‍ക്കും അറിയാം. കമ്മീഷന്‍ തുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. പാലക്കാട് സ്വദേശിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി. നോട്ടുനിരോധനത്തിന് ശേഷം 20 കോടി രൂപയാണ് നിലന്പൂരില്‍ മാത്രം ഇത്തരത്തില്‍ പിടികൂടിയത്. 

tags
click me!