കെ.എം.മാണിക്കെതിരായ ബാർകോഴ കേസ് പരിഗണിക്കുന്നത് അടുത്തമാസം 10 ലേക്ക് മാറ്റി

Published : Aug 30, 2018, 10:49 PM ISTUpdated : Sep 10, 2018, 05:22 AM IST
കെ.എം.മാണിക്കെതിരായ ബാർകോഴ കേസ് പരിഗണിക്കുന്നത് അടുത്തമാസം 10 ലേക്ക് മാറ്റി

Synopsis

വി.എസ്.അച്യുതാനന്ദൻ, എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവൻ, വി.മുരളീധരൻ എംപി തുടങ്ങിയവരാണ് മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തള്ളി തുടരന്വേഷണം വേണണെന്ന് കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. 

തിരുവനന്തപുരം: കെ.എം.മാണിക്കെതിരായ ബാർകോഴക്കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലൻസ് കോടതി അടുത്ത മാസം 10 ലേക്ക് മാറ്റി. അഴിമതി നിരോധന നിയമത്തിലുണ്ടായ ഭേദഗതി പ്രകാരം മാണിക്കെതിരെ തുടരന്വേഷണത്തിന് സർക്കാരിന്‍റെ മുൻകൂർ അനുമതിവേണമോയെന്ന കാര്യത്തിലാണ് കോടതിയിൽ വാദം നടക്കുന്നത്. 

വി.എസ്.അച്യുതാനന്ദൻ, എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവൻ, വി.മുരളീധരൻ എംപി തുടങ്ങിയവരാണ് മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തള്ളി തുടരന്വേഷണം വേണണെന്ന് കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. മുൻ കൂർ അനുമതിയുടെ കാര്യത്തിൽ വിജിലൻസിൻറെ നിലപാട് അറിയിക്കാൻ സർക്കാർ അഭിഭാഷകൻ ഹാജരായില്ല. ഇതേ തുടർന്നാണ് കേസ് അടുത്ത മാസത്തേക്ക് മാറ്റിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്