ബാര്‍കോഴ കേസില്‍ രണ്ടാം പ്രതി ബാബുറാമിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

By Web DeskFirst Published Jan 16, 2018, 4:08 PM IST
Highlights

തിരുവനന്തപുരം: ബാര്‍ കോഴകേസില്‍ മലക്കംമറിഞ്ഞ് വിജിലന്‍സ്. ബാബുവിനെതിരായ ബാർ കോഴ കേസില്‍ രണ്ടാം പ്രതി കെ ബാബുറാമിനെതിരെ തെളിവില്ലെന്നു വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.

തനിക്കെതിരായ കേസിന്റെ തുടർനടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാബുറാം നൽകിയ ഹർജിയിലാണ് വിജിലൻസ് നിലപാടറിയിച്ചത്. കേസ് അന്വേഷണം അവസാന ഘട്ടത്തിൽ അന്തിമറിപ്പോർട്ട്‌ വൈകാതെ മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും.  വിജിലൻസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു.

ബാർ കോഴയിലൂടെ ലഭിച്ച പണം കെ ബാബു, ബാബു റാമിന്റെ റിയൽ എസ്റ്റേറ്റ്‌ ഇടപാടിൽ നിക്ഷേപിച്ചു എന്നാണ് വിജിലൻസ് കേസ്. ഈ നിലപാടിലാണ് വിജിലൻസ് മാറ്റം വരുത്തിയിരിക്കുന്നത്. ബാബുറാം കെ ബാബുവിന്റെ ബിനാമിയാണെന്നതിനു തെളിവില്ലെന്നാണ് ഇപ്പോള്‍ വിജിലൻസ് ഭാഷ്യം.

click me!